തിരുവനന്തപുരം: മെട്രോ മാർട്ടിന്റെയും തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലോക ഭക്ഷ്യദിനാഘോഷവും മെട്രോ ഫുഡ് ബ്രാൻഡ് അവാർഡ് ദാനവും തിരുവനന്തപുരം എസ്‌പി. ഗ്രാന്റ് ഹോട്ടലിൽ നടന്നു.

ലോക ഭക്ഷ്യദിനാഘോഷങ്ങളുടെ ഉദ്ഘാടനം സിവിൽ സപ്ലൈസ് - ഭക്ഷ്യ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ നിർവ്വഹിച്ചു. മെട്രോ ഫുഡ് ബ്രാൻഡ് അവാർഡ് ദാനത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും ക്ഷീര വികസന - മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു.

ഭക്ഷ്യ ധാന്യ വിതരണത്തിൽ കേരളം അഭിമാനർഹമായ നേട്ടം കൈവരിച്ചു. കർഷകർ ഉൽപാദിപ്പിച്ച നെല്ല് മുഴുവനായും സംഭരിക്കാനും അതിന്റെ പണം കർഷകർക്ക് കൈമാറ്റം ചെയ്യുവാനും കഴിഞ്ഞു. ഭക്ഷ്യോ ൽപ്പാദന രംഗത്ത് കേരളം വലിയ മുന്നേറ്റം നടത്തും. അതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണ്.മന്ത്രി ജി ആർ അനിൽ പറഞ്ഞു.

ക്ഷീര വ്യവസായ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ക്കുമെന്ന് ക്ഷീര വികസന - മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻനായർ അധ്യക്ഷത വഹിച്ചു.
സെൻട്രൽ ട്ഊബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.എൻ.ഷീല, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി പ്രിൻസിപ്പൽ കെ.രാജശേഖർ, ഷെഫ് സുരേഷ് പിള്ളൈ, മെട്രോ മാർട്ട് മാനേജിങ് ഡയറക്ടർ സിജി നായർ എന്നിവർ പങ്കെടുത്തു.

മെട്രോ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഷെഫ് സുരേഷ് പിള്ളൈ മന്ത്രി ജി ആർ അനിലിൽ നിന്നും സ്വീകരിച്ചു.. ഭകക്ഷ്യോൽപ്പന്ന് രംഗത്ത് വിജയം വരിച്ച പ്രമുഖ ഫുഡ് ബ്രാൻഡുകൾക്ക് മെട്രോ ഫുഡ് ബ്രാൻഡ് അവാർഡുകൾ മന്ത്രി ചിഞ്ചു റാണി വിതരണം ചെയ്തു.