മുംബൈ: കോവിഡ് ഭീതിയൊഴിയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മഹാരാഷ്ട്ര സർക്കാർ. അമ്യൂസ്മെന്റ് പാർക്ക്, ഓഡിറ്റോറിയം, തീയേറ്ററുകൾ, എന്നിവ തുറക്കാനും കടകളുടെ പ്രവർത്തന സമയം കൂട്ടാനും തീരുമാനിച്ചു. ട്വിറ്ററിലൂടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബർ 22 മുതൽ അമ്യൂസ്മെന്റ് പാർക്കുകളിലും, ഓഡിറ്റോറിയങ്ങളിലും, തീയേറ്ററുകളിലും ആളുകൾക്ക് പ്രവേശനാനുമതി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച മാർഗരേഖ വൈകാതെ പുറത്തിറക്കും. കൂടാതെ കടകൾക്ക് കൂടുതൽ സമയം തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്' ഉദ്ധവ് താക്കറെ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ മാസം തന്നെ ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ മുഖ്യമന്ത്രി നൽകിയിരുന്നു. ഉത്സകാലത്തെ രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്ത് അന്തിമ തീരുമാനം അറിയിക്കുമെന്നാണ് ഉദ്ധവ് താക്കറെ അന്ന് അറിയിച്ചത്. ആഘോഷങ്ങൾക്ക് ശേഷവും പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെയാണ് വിവിധ സ്ഥാപനങ്ങൾ തുറക്കാനുള്ള തീരുമാനം സർക്കാർ അംഗീകരിച്ചത്.

മഹാരാഷ്ട്രയിൽ ഇന്ന് കൊറോണ മൂലം ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.