കാസറഗോഡ്: ജെ.സിഐ കാസറഗോഡിന്റെ ആഭിമുഖ്യത്തിൽ നായാമാർമൂല ടെക്കീസ് പാർക്കിൽ വെച്ച് 'അൺലീഷ് ദ സൂപ്പർ പവർ' എന്ന പേരിൽ മനഃശാസ്ത്ര പരിശീലന പരിപാടി സംഘടിപ്പിച്ചു. രാജ്യാന്തര മനഃശാസ്ത്ര പരിശീലകനും പ്രശസ്ത സൈക്കോളജിസ്റ്റുമായ ഡോ. അസീസ് മിത്തടി പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ജെ.സിഐ കാസറഗോഡ് പ്രസിഡണ്ട് റംസാദ് അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെ.സിഐ നാഷണൽ കോർഡിനേറ്റർ ടി.എം അബ്ദുൾ മെഹ്‌റുഫ്, ജെ.സിഐ മേഖല ഡയറക്ടർ സി.കെ അജിത്ത്കുമാർ, ജെ.സിഐ ദേശീയ പരിശീലകൻ പുഷ്പാകരൻ ബെണ്ടിച്ചാൽ, സാദിഖ് അട്ക്ക,ആസിഫ് അലി പാടലടുക്ക, മിമിക്രി ആർട്ടിസ്റ്റ് അലി പൈക്ക,കെ. പി ഹമീദ് പൈക്ക,എം. ജാസിം എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ യത്തീഷ് ബള്ളാൾ സ്വാഗതവും സെക്രട്ടറി സഫ്വാൻ ചെടെക്കാൽ നന്ദിയും പറഞ്ഞു.