സന: സിറിയയിലെ സെൻട്രൽ ദമാസ്‌കസിൽ സൈനിക ബസിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. സൈനികരുമായി യാത്ര ചെയ്യുകയായിരുന്ന ആർമി ബസാണ് ബോംബ് സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ബസിൽ ഘടിപ്പിച്ചിരുന്ന മാരക സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചുവെന്നാണ് നിഗമനം. അതിരാവിലെ ജിസർ അൽ-റെയ്സ് പാലത്തിലൂടെ ബസ് കടന്നുപോകുമ്പോഴായിരുന്നു പൊട്ടിത്തെറി.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എങ്കിലും രാജ്യത്തെ ഇദ്ലിബ് പ്രവിശ്യയിൽ 13 ഭീകരരെ ഷെല്ലാക്രമണത്തിലൂടെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചത് ദമസ്‌കസിലെ ബോംബാക്രമണത്തിന് കാരണമായെന്നാണ് കരുതുന്നത്.