- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചപ്പാത്തി പരത്തുന്ന കല്ലിനുള്ളിൽ ഒളിച്ചിരുന്നത് 'സ്വർണ ചപ്പാത്തി'; ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത് 39 ലക്ഷം രൂപയുടെ സ്വർണം
കരിപ്പൂർ: ചപ്പാത്തി പരത്തുന്ന കല്ലിനുള്ളിൽ ഒളിപ്പിച്ച സ്വർണ ചപ്പാത്തിയുമായി എത്തിയ പ്രവാസിയെ വിമാനത്താവളത്തിൽ പിടികൂടി കസ്റ്റംസ്. ചപ്പാത്തി പരത്തുന്ന കല്ലിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് 39 ലക്ഷം രൂപയുടെ 24 കാരറ്റ് 'സ്വർണച്ചപ്പാത്തി'യാണ് കസ്റ്റംസ് പൊക്കിയത്. കോഴിക്കോട് വിമാനത്താവളം വഴി പുതിയ രീതിയിൽ കടത്താൻ ശ്രമിച്ച 796 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശിയായ സമീജ് എന്ന യാത്രക്കാരൻ കൊണ്ടുവന്ന ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന കല്ലിനുള്ളിലായിരുന്നു ചപ്പാത്തിയുടെ രൂപത്തിലുള്ള സ്വർണം. കോഴിക്കോട് സ്വദേശിയായ പി.എ.ഷമീർ കൊണ്ടുവന്ന 1.3 കിലോഗ്രാം സ്വർണമിശ്രിതവും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.
മറുനാടന് മലയാളി ബ്യൂറോ
Next Story