മയ്യഴി: മാഹി സെയ്ന്റ് തെരേസ തീർത്ഥാടനകേന്ദ്രത്തിലെ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുനാളിന് ഇന്ന് കൊടിയിറങ്ങും. തിരുനാളിന്റെ 17-ാം ദിനമായ വ്യാഴാഴ്ച രാവിലെ ആഘോഷമായ ദിവ്യബലി നടന്നു. ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കൽ മുഖ്യകർമികനായിരുന്നു. വൈകുന്നേരം ഫാ. അനിൽ ജോസഫിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലിയർപ്പിച്ചു. തുടർന്ന് നൊവേനയുമുണ്ടായി.

തിരുനാളിന്റെ സമാപനദിനമായ വെള്ളിയാഴ്ച രാവിലെ ഏഴിന് ദിവ്യബലിയുണ്ടാകും. 10-ന് ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലിയും നടക്കും. പൊതുവണക്കത്തിനായി ദൈവാലയത്തിന്റെ വലതുഭാഗത്ത് പ്രതിഷ്ഠിച്ച വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം ഉച്ചയോടെ രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ തിരുനാൾ സമാപിക്കും. തുടർന്ന് ഇടവക വികാരി കൊടിയിറക്കും.