ബെയ്ജിങ്: വ്യഭിചാര കുറ്റം ചുമത്തി ചൈനയിലെ പ്രശസ്ത പിയാനിസ്റ്റിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പ്രശസ്ത പിയാനിസ്റ്റായ ലീ യുൻഡിയാണ് ഒരു ലൈംഗിക തൊഴിലാളിക്കൊപ്പം പിടിയിലായതെന്ന് ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ദ് പീപ്പിൾസ് ഡെയ്ലി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത റിപ്പോർട്ടിൽ പറഞ്ഞു.

ചൈനീസ് സർക്കാരിന്റെ അച്ചടക്ക നയത്തെിന് എതിരായി പ്രവർത്തിക്കുന്നവർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സർക്കാർ മറ്റ് സിനിമ- വിനോദ മേഖലയിലെ പ്രമുഖർക്കും മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

സിനിമ-വിനോദ മേഖലകളിലെ ചില പ്രമുഖർ സാമൂഹിക ധാർമികതയെയും ചൈനീസ് നിയമങ്ങളെയും വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി ചൈനീസ് മാധ്യമമായ സി.സി.ടി.വിയും റിപ്പോർട്ട് ചെയ്തു. അറസ്റ്റിലായ പിയാനിസ്റ്റിനെ തങ്ങളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി ചൈനീസ് മ്യുസിഷ്യൻസ് അസോസിയേഷൻ വക്താക്കൾ പറഞ്ഞു. വിനോദ മേഖലയിൽ സമ്പൂർണ ശുദ്ധീകരണം നടത്താനാണ് സർക്കാരിന്റെ നീക്കം.