- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരാവൂർ സഹകരണ സംഘം ചിട്ടിതട്ടിപ്പിലെ മൊഴികളിൽ വൈരുദ്ധ്യം: സിപിഎം നേതാവിനെ വീണ്ടും ചോദ്യം ചെയ്യും; ലക്ഷ്യം ബിനാമി നിക്ഷേപങ്ങൾ കണ്ടെത്തൽ
പേരാവൂർ: പേരാവൂർ സഹകരണ സംഘത്തിൽ നടന്ന കോടികളുടെ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ടു സി.പി. എം നേതാവിനെ വീണ്ടും ചോദ്യം ചെയ്യാൻ സഹകരണ വകുപ്പ് തീരുമാനിച്ചു. ഇയാളും സഹകരണ സംഘം സെക്രട്ടറിയും മറ്റുജീവനക്കാരും നൽകിയ മൊഴിയിലെ വൈരുധ്യത്തിൽ വ്യക്തതവരുത്താനാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
സി.പി. എം നെടുംപൊയിൽ മുൻ ലോക്കൽ സെക്രട്ടറിയും മുൻ സഹകരണസംഘം പ്രസിഡന്റുമായ കെ.പ്രീയനെയാണ് വിശദമായി ചോദ്യം ചെയ്യുക. സൊസെറ്റിയിലെ ബിനാമി നിക്ഷേപങ്ങളെ കുറിച്ചുള്ള വിവര ശേഖരണമാണ് അന്വേഷണത്തിലൂടെ സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനിടെ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിയിലെ ചിട്ടിതട്ടിപ്പിൽ നിന്നും മുഖം രക്ഷിക്കാൻ കുടിശ്ശിക നിർമ്മാർജ്ജന പിരിവ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നും വരും ദിനങ്ങളിലും അതിതീവ്രവായ്പാ കുടിശിക യഞ്ജം തുടരുമെന്നാണ് വിവരം.
സി.പി. എം നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് നാലുകോടിയോളം രൂപയുടെ കടബാധ്യതയിൽ നിന്നും തലയൂരുന്നതിനായി സൊസൈറ്റിയിൽ നിന്നും പണം വാങ്ങി തിരിച്ചടയ്ക്കാത്തവരിൽ നിന്നും കുടിശ്ശികയാക്കിയവരിൽ നിന്നും പണം വസൂലാക്കാൻ തുടങ്ങിയത്. സൊസൈറ്റിയിൽ നിന്നുള്ള കിട്ടാക്കുറ്റികൾ അതിവേഗം പിരിച്ചെടുത്തതിനു ശേഷം നിക്ഷേപകരുടെ പണം തിരിച്ചു നിൽക്കാനും അത്യാവശ്യക്കാരല്ലാത്തവരുടെ പണം ഫിക്സഡ് നിക്ഷേപമാക്കി വകയിരുത്താനുമുള്ള നീക്കങ്ങളാണ് നടത്തിവരുന്നത്.
കഴിഞ്ഞ ദിവസം ഇരുപതോളം പേരെയാണ് കുടിശിക അദാലത്തിന്റെ ഭാഗമായി പേരാവൂർ മാലൂർ റോഡിലുള്ള സഹകരണ സംഘം ഓഫിസിൽ വിളിച്ചുവരുത്തിയത്. എന്നാൽ ഇങ്ങനെ വന്നവരിൽ ഭൂരിഭാഗവും പണം അടയ്ക്കാതെ രേഖാമൂലം ഉറപ്പു നൽകിയാണ് മടങ്ങിയത്. ഇവരിൽ ഓരോരുത്തർക്കും പണം തിരിച്ചടയ്ക്കാനുള്ള അവധി തീയ്യതി നൽകിയിട്ടുണ്ട്.
ഇങ്ങനെ ഒറ്റദിവസം മാത്രം കാൽക്കോടിയുടെ ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സഹകരണ സംഘം പ്രസിഡന്റ് ജിജി വായന്നൂർ അറിയിച്ചു. സഹകരണ സംഘം അദാലത്തിൽ പങ്കെടുക്കാതെ നിസഹകരിക്കുന്നവർക്കതിരെ നിയമനടപടി സ്വീകരിക്കാനാണ് സൊസൈറ്റിയുടെ തീരുമാനം. വായ്പാകുടിശിക അടച്ചു തീർക്കുന്നവർക്ക് അർഹമായ പലിശയിളവും നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ ഹൗസ് ബിൽഡിങക സൊസെറ്റി ചിട്ടിതട്ടിപ്പു സംബന്ധിച്ച വിവാദത്തിൽ മുൻപ്രസിഡന്റും സി.പി. എം ലോക്കൽ സെക്രട്ടറിയുമായ കെ.പ്രീയനിൽനിന്നും സഹകരണ വകുപ്പ് രജിസ്റ്റാർ വീണ്ടും മൊഴിയെടുക്കും. ഒരാഴ്‌ച്ച മുൻപ് ഇയാളിൽ നിന്നും മൊഴയെടുത്തു. എന്നാൽ സെക്രട്ടറിയുടെയും മറ്റും മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പ്രീയനെ വീണ്ടും വിളിച്ചുവരുത്തുന്നത്്. ഈമാസം 26ന് അസി.രജിസ്റ്റാർ ഓഫീസറുടെ ഓഫിസിൽ ഹാജരാകാനാണ് ഇയാൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിനു ശേഷമാണ് സഹകരണ വകുപ്പ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്