- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാർഡ് ഷെഡിങ് നടത്തുന്ന ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. രാജസ്ഥാൻ തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 12 മണിയോട് കൂടിയാണ് സംഭവം. ജീവനക്കാർക്ക് നേരെയായിരുന്നു അക്രമം. ഇരിട്ടിയിൽ ജോലി ചെയ്യുന്ന മാർബിൾ തൊഴിലാളികളാണ് പിടിയിലായത്. അഞ്ച് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്.
ലഖാൻ സിങ് മീന, പവൻ മീന, മുബാറക് ഖാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റെയിൽവേ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Next Story


