ദുബൈ: കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി. കണ്ണൂർ പടിക്കൽ പുതിയകത്ത് മുഹമ്മദ് അലി (75) ആണ് മരിച്ചത്. പരേതനായ ചെങ്ങലാൻ നാലകത്ത് സി.എൻ അബുവിന്റെയും പി.പി സുഹ്‌റാബിയുടെയും മകനാണ്.

ഭാര്യ - ഹസീന മുഹമ്മദ് അലി. മക്കൾ - റുക്‌സാന മുസ്തഫ, റുഷിൻ മുഷീന. മരുമക്കൾ - ഡോ. സി.പി മുസ്തഫ, ഡോ. ഷമീർ ഹമീദ്. മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.