- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിന്റെ പിന്നിലിരുന്നു പോകവേ അമ്മയ്ക്ക് തലകറങ്ങി; പിടിവിട്ട് താഴെ വീണ കുഞ്ഞ് മൂന്ന് ദിവസങ്ങൾക്ക് ശേഷം മരിച്ചു: അകാലത്തിൽ പൊലിഞ്ഞത് മൂന്ന് മാസം പ്രായമുള്ള ആദവ്
കവിയൂർ: ബൈക്കിന്റെ പിന്നിൽ നിന്നും വീണ പിഞ്ചു കുഞ്ഞിന് ദിവസങ്ങൾക്ക് ശേഷം ദാരുണ മരണം. അച്ഛന്റെ ബൈക്കിന്റെ പിന്നിലിരുന്ന് പോകവെ അമ്മയ്ക്ക് തലകറക്കം ഉണ്ടായതിനെ തുടർന്ന് കൈയിൽനിന്ന് പിടിവിട്ട് റോഡിൽവീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞാണ് മരിച്ചത്. കോട്ടൂർ നാഴിപ്പാറ വട്ടമലയിൽ രഞ്ജിത്തിന്റെയും ഗീതയുടെയും മകൻ ആദവ് (മൂന്നുമാസം) ആണ് മരിച്ചത്.
ചൊവ്വാഴ്ച 11 മണിയോടെ വീടിന് സമീപത്തായിരുന്നു അപകടം. പനി ബാധിച്ച ആദവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. അമ്മയുടെ കൈയിലായിരുന്നു കുഞ്ഞ്. ബൈക്കിന് പിന്നിലിരുന്നിരുന്ന ഗീതയ്ക്ക് തലകറക്കം ഉണ്ടായതിനെത്തുടർന്ന് കുഞ്ഞ് പിടിവിട്ട് റോഡിൽ വീഴുകയായിരുന്നെന്ന് തിരുവല്ല പൊലീസ് പറഞ്ഞു.
കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സയും നൽകി. പരിക്ക് ഗുരുതരമല്ലാത്തതിനാൽ വീട്ടിൽവിട്ടു. വെള്ളിയാഴ്ച കുഞ്ഞിന് വീണ്ടും ബോധക്ഷയമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സഹോദരി: ശിഖ.