- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടെയുള്ളവരിലും ബന്ധുക്കളിലും വിശ്വാസം നഷ്ടപ്പെട്ടു; 70 ലക്ഷം രൂപ ലോട്ടറിയടിച്ച ഇതര സംസ്ഥാന തൊഴിലാളി അഭയം തേടി പൊലീസ് സ്റ്റേഷനിൽ
പാലക്കാട്: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റൈ 70 ലക്ഷം രൂപ ലോട്ടറി അടിച്ച ഇതര സംസ്ഥാന തൊഴിലാളി അഭയം തേടി പൊലീസ് സ്റ്റേഷനിൽ. സ്വന്തം നാടു വിട്ട് കേരളത്തിൽ ജോലി ചെയ്യുന്ന യുവാവിന് കൂടെയുള്ളവരിലും ബന്ധുക്കളിലും വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് നൂറിൽ വിളിച്ച് പൊലീസ് സഹായം തേടിയത്. സിഐ സിജോ വർഗീസിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് പശ്ചിമ ബംഗാൾ ഹരിശ്ചന്ദ്ര പുരം സ്വദേശി ഇമാം ഹുസൈനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
കഴിഞ്ഞ 22ന് കോട്ടപ്പള്ളയിലെ ഏജൻസിയിൽനിന്ന് എടുത്ത ലോട്ടറിക്കാണ് ഒന്നാംസമ്മാനമായ 70 ലക്ഷം രൂപ അടിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ബാങ്ക് അവധിയായതാണ് യുവാവിനെ പ്രതിസന്ധിയിലാക്കിയത്. സഹായ ഹസ്തവുമായി പൊലീസ് എത്തുമ്പോൾ കൂട്ടുകാരിൽനിന്ന് വിട്ടുമാറി കടവരാന്തയിൽ നിൽക്കുകയായിരുന്നു ഇയാൾ.
സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഇമാം ഹുസൈന് ഭക്ഷണവും രാത്രി കിടക്കാൻ സൗകര്യവും പൊലീസ് ശരിയാക്കി നൽകി. ശനിയാഴ്ച അലനല്ലൂർ സഹകരണ ബാങ്ക് അധികൃതർ സ്റ്റേഷനിലെത്തി ലോട്ടറി കൈപ്പറ്റിയതോടെയാണ് യുവാവിന് ശ്വാസം നേരെ വീണത്. ഭാര്യയും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന് നല്ലൊരു വീട് നിർമ്മിക്കണം എന്നതാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.