ഫറൂഖാബാദ്: കോളിഫ്‌ളവർ കറി കഴിച്ച് ഒരു വീട്ടിലെ രണ്ട് പേർ മരിച്ചു. കുടുംബത്തിലെ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സായിലാണ്. ഇവരുടെ നില ഗുരുതരമായി തുടരുന്നു. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലെ രാജേപ്പൂർ റസൂൽപൂർ ഗാഡിയ ഗ്രാമത്തിലാണ് സംഭവം .

ഉരുളക്കിഴങ്ങും കോളിഫ്‌ളവറും ചേർത്ത വിഭവം കഴിച്ച ഇർഷാദ് (45), മകൻ ലല്ല (ആറ്) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച്ച രാത്രിയോടെയാണ് കുടുംബാംഗങ്ങൾ കോളിഫ്‌ളവറും, കിഴങ്ങും ചേർത്ത ആഹാരം കഴിച്ചത്. അരമണിക്കൂറിനുള്ളിൽ ഇവർ ഛർദ്ദിച്ചു തുടങ്ങി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇർഷാദും , ലല്ലയും മരണപ്പെട്ടു .

കുടുംബാംഗങ്ങളായ സാജിദ, മാജിദ, മാജിദ് എന്നിവരുടെ നില ഗുരുതരമാണ്.ഭാര്യയും ഇളയ മകളും ഈ വിഭവം കഴിച്ചിരുന്നില്ല. സംഭവത്തെ അന്വേഷണം നടക്കുന്നതായും, കീടനാശിനിയാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു.