- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ സമര രക്തസാക്ഷികളെ അംഗീകരിക്കാൻ സംഘപരിവാറിന്റെ താമ്രപത്രം വേണ്ട:എസ്‌ഐ.ഓ
വേങ്ങര: ഐ.സി.എച്ച്.ആർ നിഘണ്ടുവിൽ നിന്നും 387 മാപ്പിള രക്തസാക്ഷികളെ വെട്ടിമാറ്റിയ നടപടി മലബാർ സമരാനന്തരം മുതൽ സംഘപരിവാർ നേതൃത്വത്തിൽ നടത്തിവരുന്ന വർഗ്ഗീയ അജണ്ടകളുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണെന്ന് എസ്‌ഐ.ഓ വേങ്ങര മേഖല സമ്മേളനം അഭിപ്രായപ്പെട്ടു. മലബാർ സമരത്തിന്റെ നൂറ് വർഷം തികയുന്ന വേളയിൽ പ്രഖ്യാപിച്ച 'ഇസ്സത്താണിരുപത്തൊന്ന് ' എന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളിൽ പൊതുസമ്മേളനം സംഘടിപ്പിച്ചുവരികയാണ് എസ്‌ഐ.ഓ. വേങ്ങര ഐഡിയൽ സ്‌കൂളിൽ വെച്ചു നടന്ന സമ്മേളനം എസ്‌ഐ.ഓ സംസ്ഥാന സെക്രട്ടറി റഷാദ് വി.പി ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എ.ടി ഷറഫുദ്ദീൻ മുഖ്യപ്രഭാഷണവും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ സമാപനവും നടത്തി. എസ്‌ഐ.ഓ മലപ്പുറം ജില്ലാ പ്രസിഡന്റ് ബാസിത് താനൂർ അദ്ധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സാബിക് വെട്ടം, ജി.ഐ.ഓ സ്റ്റേറ്റ് കൗൺസിൽ മെമ്പർ ജൽവ മെഹർ, എസ്‌ഐ.ഓ ജില്ലാ ജോയിന്റ് സെക്രട്ടറി എം.മുനവ്വർ, വേങ്ങര ഏരിയ സമിതി അംഗം ഷമീം തുടങ്ങിയവർ സംസാരിച്ചു. ഹർഷദ് കൂട്ടിലങ്ങാടി, നിബ്രാസ് വേങ്ങര, ഫുആദ് കൂട്ടിലങ്ങാടി, അനസ് മലപ്പുറം, ബാസിൽ കൊണ്ടോട്ടി തുടങ്ങിയവർ നേതൃത്വം നൽകി.