കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. 15 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്.

ഏഴു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരത്തെ കാപ്പിക്കു ശേഷമാണ് വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.