- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിനെതിരെ മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിൽ രക്ഷാസംഗമം

കണ്ണൂർ: മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിനെ തുടർന്ന് മട്ടന്നൂർ മഹാദേവ ക്ഷേത്ര പരിസരത്ത് ഭക്തജന പ്രതിഷേധം.ദേവസ്വം ബോർഡ് നടപടിയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ക്ഷേത്ര രക്ഷാസംഗമം നടത്തി. കണ്ണൂർ അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി സംഗമം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡണ്ട് സി.എച്ച്. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. കേരളാ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി എം. കാർത്തികേയൻ പ്രമേയാവതരണം നടത്തി. മട്ടന്നൂർ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതി കൺവീനർ കെ.പി. സതീശൻ സ്വാഗതവും ക്ഷേത്ര ഐക്യവേദി പ്രസിഡന്റ് പി. മോഹനൻ നന്ദിയും പറഞ്ഞു.
വിവിധ ഹൈന്ദവ സംഘടന നേതാക്കൾ പങ്കെടുത്തു. ഏകപക്ഷീയമായി ക്ഷേത്ര നിയന്ത്രണം ദേവസ്വം ബോർഡ് ഏറ്റെടുത്തെന്നാരോപിച്ചു നടത്തിയ രക്ഷാ സംഗമത്ത് ൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. എന്നാൽ ക്ഷേത്രം ഏറ്റെടുത്ത നടപടിയെ കഴിഞ്ഞ ദിവസം കോടതി ശരിവെച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ ക്ഷേത്രഭരണം ഏറ്റെടുത്തതിൽ പ്രതിഷേധിച്ചിരുന്നുവെങ്കിലും പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിട്ടില്ല.


