- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിലും പവർകട്ടിന്റെ നാളുകൾ; വൈദ്യുതി നിയന്ത്രണം ആദ്യമെത്തുക വൻകിട കമ്പനികൾക്കും ഫാക്ടറികൾക്കും; വീടുകളിലും ആശുപത്രികളിലേക്കും നിയന്ത്രണമെത്തും
ഡബ്ലിൻ : ശൈത്യകാലത്ത് ഊർജ്ജ ദൗർലഭ്യം കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതി പ്രകാരം ദേശീയ പവർ ഗ്രിഡിന്റെ ഉപയോഗം കുറയ്ക്കുന്നതിന് അയർലൻഡ് കമ്പനികൾക്ക് ഒരു മണിക്കൂർ അറിയിപ്പ് നൽകിയേക്കാൻ സാധ്യത. ഡാറ്റാ സെന്ററുകൾ മുതൽ വീടുകൾ വരെയുള്ളവർക്ക് വൈദ്യുതി നിയന്ത്രണം വന്നേക്കുമെന്നാണ് സൂചന.
വീടുകൾക്ക് മേലും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചിരുന്നു.വൈദ്യുതി ക്ഷാമം നേരിടുന്നതിനുള്ള കണ്ടിൻജെൻസി പദ്ധതികൾ അണിയറയിൽ ഒരുങ്ങുകയാണ്.
വൻകിട ഡാറ്റാ സെന്ററുകൾക്കും സിമന്റ് ഫാക്ടറികൾ പോലെയുള്ള സ്ഥാപനങ്ങൾക്കുമായിരിക്കും ആദ്യം പവർകട്ട് ബാധകമാക്കുക. പിന്നീടാകും വീടുകൾക്കും ആശുപത്രികൾക്കും നിയന്ത്രണമേർപ്പെടുത്തുകയെന്ന് കണ്ടിജൻസി പ്ലാൻ വ്യക്തമാക്കുന്നു. വീടുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും തടസ്സമുണ്ടാകാത്ത നിലയിലാണ് പ്ലാൻ നടപ്പാക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വൈദ്യുതി മുടങ്ങുന്ന സാഹചര്യത്തിൽ വൻകിട സ്ഥാപനങ്ങൾക്ക് ജനറേറ്ററുകളെ ആശ്രയിക്കേണ്ടതായി വരുമെന്നാണ് കരുതുന്നത്.
രാജ്യത്തിന്റെ വൈദ്യുതിയുടെ ഏഴോ എട്ടോ ശതമാനം ഉൽപ്പാദിപ്പിക്കുന്ന ഡബ്ലിനിലെ ഹണ്ട്സ്റ്റൗൺ പവർ സ്റ്റേഷൻ വീണ്ടും പ്രവർത്തനക്ഷമമായിട്ടുണ്ട്. കോർക്കിലെ വൈറ്റ്‌ഗേറ്റ് ജനറേറ്ററും അടുത്ത മാസം വീണ്ടും പ്രവർത്തനക്ഷമമാകും. എന്നിരുന്നാലും ഊർജ്ജാവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റുന്നതിന് ഇവ പര്യാപ്തമാകില്ല.