തിരുവനന്തപുരം : ഏറ്റവും നല്ല സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനത്തിന് രണ്ടുവർഷത്തിൽ ഒരിക്കൽ മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹ സാഹിബിന്റെ സ്മരണാർത്ഥം കേരള സഹൃദയവേദി ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് ചെറിയാൻ ഫിലിപ്പിന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി സമ്മാനിച്ചു.25000 രൂപയും ആർട്ടിസ്‌റ് മോഹൻ രൂപകൽപന ചെയ്ത ശിൽപവും ആണ് അവാർഡ്.

തിരുവനന്തപുരം നന്ദാവനം പാണക്കാട് ഹാളിൽ നടന്ന അവാർഡ് ചടങ്ങിൽ കേരള സഹൃദയ വേദി ഉപ രക്ഷധികാരിയും പ്രോഗ്രാം കോർഡിനേറ്റരുമായ പി. ഉബൈദുല്ല എം എൽ എ അധ്യക്ഷൻ ആയിരുന്നു.പന്ന്യൻ രവീന്ദ്രൻ, ചാന്നാങ്കര എം. പി. കുഞ്ഞ്,പാലോട് രവി, ഗുരു രത്‌നം ജ്ഞാനതപസ്വി, ബിജു രമേശ്, തോന്നക്കൽ ജമാൽ,അഡ്വ. കണിയാപുരം ഹലിം, ഇ. എം. നജീബ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.