കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസൽ 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 108.25 രൂപയും, ഡീസൽ 102.06 രൂപയുമായി.

തിരുവനന്തപുരത്ത് പെട്രോളിന് 110.45 രൂപ, ഡീസലിന് 104.14 രൂപ, കോഴിക്കോട് പെട്രേളിന് 108.39 രൂപ , ഡീസൽ 102.20 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 8.12 രൂപയും പെട്രോളിന് 6.42 രൂപയുമാണ്. രാജസ്ഥാനിലെ ഗംഗാനഗറിൽ പെട്രോൾ വില 120 കടന്ന് 120.04 രൂപയിലെത്തി.