ഇരിട്ടി: പേരാവൂർ ചിട്ടി തട്ടിപ്പു സംഭവത്തിൽ സഹകരണ സംഘം അസി.രജിസ്ട്രാർ വെള്ളിയാഴ്‌ച്ച വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കും. നാലുകോടിയുടെ ക്രമക്കേടുകളെ കുറിച്ചു നടത്തിയ അന്വേഷണ റിപ്പോർട്ടാണ് സമർപ്പിക്കുക.

ഇതിനിടെ പേരാവൂർ കോഓപറേറ്റീവ് ഹൗസ് ബിൽഡിങ് സൊസെറ്റിയിൽ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ സെക്രട്ടറി ഓഡി റ്റിങ് ഓഫിസറെ സ്വാധിനിച്ചു രേഖകളിൽ ഒപ്പുവെച്ചുവെന്ന ആരോപണവുമായി സമര സമിതി രംഗത്തെത്തി. നിക്ഷേപകരുടെ പരാതിയിൽ സെക്രട്ടറിയായിരുന്ന പി.വി ഹരിദാസനെ അന്വേഷണ വിധേയമായി സഹകരണ വകുപ്പ് അസി. രജിസ്ട്രാർ സസ്പെൻഡ് ചെയ്തിരുന്നു മേലധികാരികളുടെ അനുമതിയില്ലാതെയാണ് സെക്രട്ടറി സൊസൈറ്റിയിലെത്തിയതെന്നും ഓഡിറ്ററെ മാറ്റി നിർത്തി ഓഡിറ്റിന്ദ് പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് ന്ധര സമിതിയുടെ നേതൃത്വത്തിൽ അസി. രജിസ്ട്രാർക്കും പരാതി നൽകി.

സമരസമിതി കൺ വർ സി.ബി ജോസഫ് ചെയർമാർ കെ.സനീഷ് എന്നിവരുടെ നേതൃത്വത്തിൽ സൊസെറ്റിയിൽ എത്തിയതിന് ശേഷമാണ് അസി രജിസ്ട്രാർ ജില്ലാ രജിസ്ട്രാർ എന്നിവർക് പരാതി നൽകിയത്. ഇതിനിടെ സംഘത്തിന്റെ മുൻപ്രസിഡന്റും സി.പി. എം നേതാവുമായ കെ. പ്രീയൻ സഹകരണ അസി.രജിസ്ട്രാർ കെ.പ്രദോഷ് കുമാറിന്റെ മുൻപിലെത്തി മൊഴി നൽകി.

നേരത്തെ നൽകിയ മൊഴിയും ഭരണസമിതി അംഗങ്ങളിൽ ചിലർ നൽകിയ മൊഴിയും പരസ്പര വിരുദ്ധമായതിനാലാണ് ഇരിട്ടി ഓഫിസിൽ വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്തത്.