നിള ഇന്റർനാഷണൽ ഫോക്ലോർ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ - നിഫി 2021, ഒക്ടോബർ 29,30,31 , നവംബർ 5 , 6,7 എന്നീ ദിവസങ്ങളിൽ ഓൺലൈനിൽ നടക്കും. 2020ൽ തുടക്കം കുറിച്ച നിഫി ഓരോ വർഷവും പുതുമകളോടെ ജനകീയമാവുകയാണ്. കഴിഞ്ഞ വർഷം മൂന്ന് ദിവസങ്ങളിലായി ഓൺലൈൻ നടന്ന ഫെസ്റ്റിവൽ, ഇത്തവണ രണ്ട് വാരാന്ത്യങ്ങളിലായി 6 ദിവസമായി പ്രദർശിപ്പിക്കാന് ഉദ്ദേശിക്കുന്നത് . സിനിമ കാണാൻ കൂടുതൽ സമയം കൊടുക്കുക, ഓൺലൈനിൽ ഉണ്ടാവുന്ന പരിമിതികൾ മറികടക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കേവലം ഒരു ഫിലിം ഫെസ്റ്റിവൽ എന്നതിന് അപ്പുറത്ത്, അന്ന്യം നിന്നുകൊണ്ടിരിക്കുന്ന നാടോടി സംസ്‌ക്കാരത്തെ പുതിയ തലമുറയുമായി ബന്ധപ്പെടുത്തുക എന്നതാണ് ഈ ഫിലിം ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് വയലി ഡയറക്ടർ വിനോദ് നമ്പ്യാർ അഭിപ്രായപ്പെടുന്നു.

ഇത്തരം പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാവുക എന്നത് വളരെ പ്രസക്തമാണ് , അതിന്റെ ഭാഗമായി ഫെസ്റ്റിവലിന് ശേഷവും ആറങ്ങോട്ടുകര വയലരങ്ങിൽ വരും മാസങ്ങളിൽ പ്രദർശനം ഒരുക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. മുഖ്യധാര സിനിമൾക്കൊപ്പം സമാന്തര സിനിമകൾ കാണും, അറിയാനും , ആസ്വദിക്കാനും കഴിയുന്ന ഒരു സമൂഹത്തെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പ്രതിമാസ സിനിമ പ്രദർശനം എന്ന് ഫെസ്റ്റിവൽ കോഓർഡിനേറ്റർ സിദ്ധാർഥ് അരിടത്ത് അഭിപ്രായപ്പെട്ടു.

ദി ലോർ എന്നപേരിൽ ഒരു ഫോക്ലോർ ഇ-മാഗസിന്റെ പണിപ്പുരയിലാണ് സംഘം. ഇത്തരത്തിൽ സാംസ്കാരിക വിഷയത്തിൽ ഗവേഷണം നടത്തുന്ന യുവ സമൂഹത്തെ ഇത്തരം പ്രവർത്തങ്ങളുടെ ഭാഗമായി ചേർത്ത് നിറുത്തുക എന്നതാണ് മാഗസിൻ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വിനോദ് അഭിപ്രായപ്പെട്ടു. 1924ൽ അപ്പൻ തമ്പുരാന്റെ നേതൃത്വത്തിൽ ,ലോകത്തിന് തന്നെ മാതൃകയാവുക രീതിയിൽ നാട്ടറിവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത തൃശ്ശൂരിന്റെ പൈതൃകത്തിന് ഒരു തുടർച്ച ഉണ്ടാവണം എന്നത് വയലി ആഗ്രഹിക്കുന്നു. 100 വർഷം പിന്നിടുന്ന ഈ ശ്രമങ്ങൾക്ക് തുടർച്ചയുണ്ടേവേണ്ടത് ഇന്നിന്റെ ആവശ്യമാണ്. 2004 മുതൽ നാട്ടറിവ് മേഖലയിൽ സജീവ പ്രവർത്തനം നടത്തിവരുന്ന സംഘടനയാണ് വയലി.

നിഫിയുടെ ഭാഗമായി 2021 ന്റെ ഭാഗമായി, ഇന്ത്യയിൽ നിന്ന് തിരെഞ്ഞെടുത്ത 11 ഫോക്ലോർ സിനിമകൾ കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈനിൽ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് , ഇൻഫോക്കസ് സെക്ഷനിൽ പ്രശസ്ത സംവിധായകൻ വിനോദ് രാജയുടെ മൂന്ന് സിനിമകൾ പ്രദർശിപ്പിച്ചു. സിനിമകൾ നിഫി വെബ്‌സൈറ്റ് വഴി കാണാവുന്നതാണ്. വളരെ വ്യത്യസ്ഥമായ ജൂറി അംഗങ്ങളാണ് 2021 ലെ പ്രത്യകേത , അമേരിക്കൻ ഫോക്ലോറിസ്‌റ് കാതറിൻ കേർസ്റ്റ് , പ്രശസ്ത തമിഴ് ഡോക്യുമെന്ററി സംവിധായകൻ അമുദൻ , ഐ ഐ ടി അദ്ധ്യാപികയും അനിമേഷൻ സിനിമ സംവിധായികയുമായ നൈന സബ്നാനി എന്നിവരടങ്ങുന്ന ജൂറിയാണ് സിനിമകൾ വിലയിരുത്തുന്നത് . 74 സിനിമകൾ ലഭിച്ചതിൽ നിന്ന്, 30 മിനിറ്റിന് മുകളിലും , താഴെയുമായി രണ്ടു വിഭാഗങ്ങളിലായി 12 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ നിന്നും ജൂറി തിരഞ്ഞെടുക്കുന്ന രണ്ട് സിനിമകൾക്ക് ബ്ലാക് ഫയർ അവാർഡ് നൽകും. നവംബർ 7 ന് വൈകുന്നേരം ഓൺലൈൻ മീറ്റിങ്ങിൽ അവാർഡുകൾ പ്രഖ്യാപിക്കുമെന്ന് ഫെസ്റ്റിവൽ കോഓർഡിനേറ്റർ സിദ്ധാർഥ് അരിടത്ത് അറിയിച്ചു. സിനിമ ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി ഫോക്ലോറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചക്ക് വന്നു.

ചരുങ്ങിയ സമയംകൊണ്ട് ഫെസ്റ്റിവലുമായി സഹകരിച്ചുകൊണ്ട് നിരവധി സ്ഥാപനങ്ങൾ മുന്നോട്ടുവന്നത് ഇതിന്റെ പ്രസക്തി വെളിവാക്കുന്നു എന്ന് വിനോദ് അഭിപ്രായപ്പെട്ടു. ഡൽഹി ആസ്ഥാനമായ ഐ. ജി. എൻ. സി. എ, സഹപീഡിയയും , കാലടിയിലുള്ള ICH കേന്ദ്രം ശ്രീശങ്കര യൂണിവേഴ്‌സിറ്റി , റൂട്‌സ് ഒ . ടി ടി , ഐ ഐ ടി ഗവേഷകരുടെ ഡിസൈൻ കൂട്ടായ്മ എ . സ് . ടി . ഐ എന്നവരും ഫെസ്റ്റിവലിന്റെ പങ്കാളികളായി. ഇന്ത്യയിലെ തന്നെ ഫോക്ലോർ പ്രമേയമായ ചുരുക്കം ഫിലിം ഫെസ്റ്റിവലിൽ ഒന്നാണ് നിഫി , ഈ മഹാമാരിക്ക് ശേഷം , വരും വർഷങ്ങളിൽ നിളയോരത്ത് പ്രദർശനം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് നിഫി സംഘാടകർ.