- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിക്കുന്നതിനിടെ യുവാവിനെ ചുറ്റികയ്ക്ക് അടിച്ചു കൊന്നത് അഭിഭാഷകനായ 44കാരൻ; കൊലയ്ക്ക് ശേഷം വീട്ടിൽ നിന്നും പോയ സജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത് തിരൂരിലെ മദ്യശാലയില് നിന്നും: കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക കണ്ടെട്ടുത്ത് പൊലീസ്
തൃശൂർ: മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടയിൽ യുവാവിനെ ചുറ്റികയ്ക്ക് അടിച്ചു കൊന്ന അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുളങ്കുന്നത്തുകാവ് തിരൂർ പണിക്കർപ്പടി കുട്ടപ്പന്റെ മകൻ മണികണ്ഠൻ (കണ്ണൻ 41) ആണു മരിച്ചത്. പ്രതി തിരൂർ തെക്കുമുറി പറക്കുത്തിൽ സജീഷിനെ (44) മണിക്കൂറുകൾക്കകം വിയ്യൂർ പൊലീസ് പിടികൂടി.
ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് മാറുകയും പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയും ആയിരുന്നു. ഇരുവരും തമ്മിലുള്ള തർക്കം മൂത്തപ്പോൾ കലിപൂണ്ട സജീഷ് ചുറ്റിക കൊണ്ടു മണികണ്ഠനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസ് പറയുന്നത്. ഇന്നലെ വൈകിട്ടു 4.30നു സജീഷിന്റെ വീട്ടിലാണു സംഭവം.
വീടിന്റെ പിന്നിലിരുന്നു മദ്യപിച്ച ശേഷം ഇരുവരും തർക്കത്തിലേർപ്പെട്ടു. അത് കയ്യാങ്കളിയിലേക്ക് കടക്കുകയും ചെയ്തു. അലക്കുകല്ലിനടുത്തു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക മൃതദേഹത്തിന് സമീപത്തുനിന്നു കണ്ടെടുത്തു. ബഹളം കേട്ട അയൽവാസികളിലൊരാൾ മണികണ്ഠന്റെ വീട്ടിൽ അറിയിച്ചതനുസരിച്ചു ബന്ധുക്കളെത്തി നോക്കിയപ്പോഴാണു മൃതദേഹം കണ്ടത്. സംഭവത്തിനുശേഷം തിരൂരിലെ മദ്യശാലയിലേക്കു പോയ സജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂലിത്തൊഴിലാളിയായ മണികണ്ഠൻ സജീഷിന്റെ വീട്ടിൽ പലപ്പോഴായി ജോലിക്കെത്തിയിട്ടുണ്ട്. സജീഷ് ഒറ്റയ്ക്കാണു താമസം. മണികണ്ഠൻ അവിവാഹിതനാണ്. സഹോദരങ്ങൾ: സരസ, ബാലകൃഷ്ണൻ.