- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താഴെചൊവ്വ ബൈപ്പാസിൽ ലോറികൾ കൂട്ടിയിടിച്ചു; ലോറി ക്ളീനറായ ഇടുക്കി സ്വദേശി മരിച്ചു
കണ്ണുർ: താഴെ ചൊവ്വ കിഴുത്തള്ളി ബൈപ്പാസിൽ വീണ്ടും വാഹനാപകടം. ചെങ്കൽ ലോറിയും മാലിന്യ ലോറിയും കൂട്ടിയിടിച്ചു.മാലിന്യ ലോറി ക്‌ളീനർ മരിച്ചു.തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന മാലിന്യ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
KL -69 - A- 9319 മാലിന്യ ലോറിയാണ് വെള്ളിയാഴ്ച് പുലർച്ചെയോടെ അപകടത്തിൽപ്പെട്ടത്. ലോറിയിലെ ക്‌ളീനർ ഇടുക്കി കരുണാപുരം കമ്പം മേട്ടിലെ പി.വി ഷാജിയാണ് (56)മരിച്ചത് ഇടിയുടെ ആഘാതത്തിൽ ഇയാൾ പുറത്തേക്ക് തെറിച്ചു വീണു തലയിടിച്ചു മരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിന് ലോറിയുടെ ഒരു ഭാഗം പൂർണമായും തകർന്നിട്ടുണ്ട്.
KL 76 ബി 4585 ചെങ്കൽ ലോറിയുമായാണ് കൂട്ടിയിടിച്ച് കൂടെയുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശി സവാദിനെ ചാല മിംമ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണുരിൽ നിന്നുംതലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത് പൊലിസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലിസ് സംശയിക്കുന്നു.
അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡരികിലേക്ക് മാറ്റിയിട്ടുണ്ട്. ഷാജിയുടെ മൃതദേഹം കണ്ണുർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അപകടത്തിൽപ്പെട്ട ലോറിയുടെ ഡോർ അടക്കമുള്ള ചില ഭാഗങ്ങൾ റോഡരികിലെ ചതുപ്പിലേക്ക് തെറിച്ചുവീണ നിലയിലാണ്.
കണ്ണുരിൽ നിന്നും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്താൻ എത്തിയിരുന്നു. കണ്ണുർ നഗരത്തിലും പരിസരങ്ങളിലും തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ നാലു പേരാണ് വിവിധറോഡ് അപകടങ്ങളിൽ മരിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്