കണ്ണൂർ: കണ്ണൂർ നഗരത്തിനടുത്തെ ചാലാട് - തളാപ്പ് ഭാഗങ്ങളിലെ സിപിഎം പ്രവർത്തകരുടെ വീട് തകർത്ത കേസിലെ പ്രതി കരിപ്പൂർ വിമാനതാവളത്തിൽ ഇന്ന് പുലർച്ചെ പിടിയിലായി 'ചാലാട് സി.കെ പുരം സ്വദേശി തായമ്പള്ളി ടി. ആ കാശാണ് പിടിയിലായത്.

2015 കാലഘട്ടത്തിൽ ചാലാട്, തളാപ്പ് ഭാഗങ്ങളിൽ ഒട്ടേറെ സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറും മറ്റും നടത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. ഏഴോളം കേസുകളിൽ പ്രതിയായതിനെ തുടർന്ന് നാടുവിട്ടു ഗൾഫിലേക്ക് കടന്ന ആർ.എസ്.എസ് പ്രവർത്തകനായ ഇയാൾ അബുദാബിയിൽ നിന്നും വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതു പ്രകാരം കണ്ണുർ സിഐ ശ്രീജിത്ത് കോടേരി ,എസ്‌ഐ ഹാരിഷ് വാഴയിൽ എസ്.എസ് ഐ ഷാജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.