- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ നിന്നുള്ള അത്യാവശ്യ യാത്രക്കാർക്ക് പ്രേവേശനത്തിന് അനുമതി നൽകി ഇറ്റലി; മാനദണ്ഡങ്ങളോടെ രാജ്യത്തേക്ക് എത്താം
ഇറ്റാലിയൻ സർക്കാർ അതിന്റെ ഏറ്റവും പുതിയ നീക്കത്തിൽ അവശ്യ ആവശ്യങ്ങൾക്കായി ഇന്ത്യയിൽ നിന്നും മൂന്ന് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാരുടെ പ്രവേശന വിലക്ക് നീക്കി.ഒക്ടബോർ 26 മുതലാണ് പുതിയ ഓർഡിനൻസ് പ്രാബല്യത്തിൽ വന്നത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇറ്റലിയിലേക്ക് ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാതെ തന്നെ പ്രവേശിക്കാൻ കഴിയും.
ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീൽ, ശ്രീലങ്ക എന്നിവയെയാണ് പുതിയതായി ലിസ്റ്റ് ഇയിലേക്ക് മാറ്റിയത്,തൊഴിൽ, ആരോഗ്യം, പഠനം, അടിയന്തര കാര്യങ്ങൾ, സ്വന്തം നാട്ടിലേക്കുള്ള മടക്കം എന്നീ ആവശ്യങ്ങൾക്കാണ് ഇളവുകൾ ബാധകമാവുക. ഒക്ടോബർ 22 ന് പുറത്തിറക്കിയ പുതിയ ഓർഡിനൻസ് പ്രകാരം ആണ്് ഇറ്റാലിയൻ സർക്കാർ ഇന്ത്യയെ കാറ്റഗറി ഇ~യിൽ ഉൾപ്പെടുത്തിയത്.
ഇറ്റലിയിലേക്ക് പ്രവേശിക്കുന്ന ഇന്ത്യക്കാർക്കുള്ള നിബന്ധനകളിലും സർക്കാർ ഉത്തരവിൽ കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്. ഇറ്റലിയിലേക്ക് പ്രവേശിക്കുന്ന ഇന്ത്യൻ യാത്രക്കാർ ഇറ്റലിയുടെ പാസഞ്ചർ ലൊക്കേറ്റർ ഫോമുകൾ പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുൻപ് ലഭിച്ച കോവിഡ് നെഗറ്റീവ് പരിശോധനഫലവും ആവശ്യമാണ്. എന്നാൽ ആറുവയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇത് നിർബന്ധമില്ല. ഇറ്റലിയിൽ എത്തിയ വിവരം ബന്ധപ്പെട്ട ആരോഗ്യ അധികൃതരെ അറിയിക്കണം.
ഇറ്റലിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ ലക്ഷ്യസ്ഥാനത്തേക്ക് സ്വകാര്യവാഹനങ്ങളിൽ മാത്രമേ സഞ്ചരിക്കാൻ പാടുള്ളു. പത്ത് ദിവസത്തെ സെൽഫ് ഐസോലേഷനും ഇതിനുശേഷം കോവിഡ് പരിശോധനയും ഇവർ നടത്തുകയും വേണം.