- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കെ.ടി. ഡി.സി പഞ്ചനക്ഷത്ര ഹോട്ടൽ; ശിലാസ്ഥാപനം നടത്തി മുഖ്യമന്ത്രി

തലശേരി: വടക്കെ മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കെ.ടി.ഡി.സി ആരംഭിക്കുന്ന ഫൈവ് സ്റ്റാർ റിസോർട്ടിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
ലോകത്തിലെ തന്നെ മികച്ച ആറ് ഡ്രൈവ് ഇൻ ബീച്ചുകളിൽ ഒന്നാണ് മുഴപ്പിലങ്ങാടിലേത്. ഇവിടെ റിസോർട്ട് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ 2008-ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. തീരദേശ പരിപാലന അഥോറിറ്റിയുടെ അനുമതി ഉൾപ്പെടെ നേടിയെടുത്ത് നിരവധി കടമ്പകൾ കടന്നാണ് ഇപ്പോൾ പദ്ധതി യാഥാർഥ്യമാവുന്നത്.
നാല് ഏക്കറിലായാണ് ഫൈവ് സ്റ്റാർ സൗകര്യങ്ങളോടുകൂടിയ കെ റ്റി ഡി സി ഹോട്ടൽ സ്ഥാപിക്കുന്നത്. ഇതിന്റെ രണ്ടാംഘട്ടമായി ആകെ 9.5 ഏക്കറിൽ കൺവെൻഷൻ സെന്റർ അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തുന്നുണ്ട്. 40 കോടി രൂപയാണ് ഹോട്ടലിന്റെ നിർമ്മാണ ചെലവ്.ചടങ്ങിൽ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ടി. സജിത, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി ശ്രീഷ്മ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.വി പ്രശാന്ത്, കെ.ടി.ഡി.സി മാനേജർ എം.വി പ്രദീപ് എന്നിവരും പങ്കെടുത്തു.


