സനാ: യെമനിലെ തെക്കൻ നഗരമായ ഏദനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ഉണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 12 പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് പരിശോധന നടത്തുകയാണ്. സ്ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ മാസം ആദ്യം ഏദനിൽ ഗവർണർ സഞ്ചരിച്ച വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടും കാർ ബോംബ് സ്ഫോടനം ഉണ്ടായിരുന്നു. സ്ഫോടനത്തിൽ ഗവർണർ രക്ഷപെടുകയും ആറ് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.