മയ്യിൽ: നണിശേരി കടവ് പാലത്തിനു സമീപത്തു നിന്നും പുഴയിൽ ചാടിയ മലഞ്ചരക്ക് വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. വായാട്ടുപറമ്പ് ഹണി ഹൗസിന് സമീപത്തെ ഉറുമ്പടിയിലെ ടോമിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ പാമ്പുരുത്തി പാലത്തിന് സമീപം കണ്ടെത്തിയത് തളിപറമ്പിൽ നിന്നും അഗ്‌നിശമന സേനയെത്തി മൃതദേഹം കരയ്‌ക്കെടുത്തു.

കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് ടോമി മയ്യിൽ നണിശേരി കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. അന്ന് വൈകുന്നേരം മുതൽ കാണാതായ ടോമിയുടെ സ്‌കൂട്ടറും ചെരുപ്പും മറ്റും നണിശേരി കടവ് പാലത്തിന് സമീപം കണ്ടെത്തിയതിനെത്തുടർന്നാണ് തെരച്ചിൽ തുടങ്ങിയത് താൻ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ടോമി എഴുതി വെച്ച കത്ത് ചെരുപ്പിനടിയിൽ നിന്നും കണ്ടെത്തിയിരുന്നു.

വർഷങ്ങളായി പൂവ്വംനഗരത്തിൽ മലഞ്ചരക്ക് കച്ചവടം നടത്തിവരികയായിരുന്നു. ഷൈനിയാണ് ഭാര്യ.. മക്കൾ.. എയ്ഞ്ചൽ, അഞ്ജന, അന്റോണിയ. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയതിനു ശേഷം സംസ്‌കരിക്കും.