- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ നവവധു മരിച്ചു; ഭർത്താവിന് പരിക്ക്
കൊടുങ്ങല്ലൂർ: ദേശീയപാതയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ നവവധു മരിച്ചു, ഭർത്താവിന് പരിക്കേറ്റു. ശ്രീനാരായണപുരം ശംഖുകുളങ്ങര കാവിന് സമീപം കളത്തിപറമ്പിൽ ബിജുവിന്റെ ഭാര്യ ഗ്രീഷ്മ (24)യാണ് മരിച്ചത്.
ശനിയാഴ്‌ച്ച വൈകുന്നേരം ദേശീയപാതയിൽ ചന്തപ്പുര സെന്റ് തോമസ് ദേവാലയ പരിസരത്തായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഗ്രീഷ്മയെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയിൽ മരിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബിജു ചികിത്സയിലാണ്. പത്ത് മാസം മുൻപാണ് ഇവർ വിവാഹിതരായത്.
Next Story