- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തറിൽ പെട്രോളിയം കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 37 പേരെ കബളിപ്പിച്ച മാന്നാർ സ്വദേശി തട്ടിയെടുത്തത് ലക്ഷങ്ങൾ; ഒന്നേകാൽ ലക്ഷം രൂപ വീതം പലപ്പോഴായി വാങ്ങിയെന്നു പരാതിക്കാർ: കേസെടുക്കാതെ പൊലീസ്
മാന്നാർ: ഖത്തറിൽ പെട്രോളിയം കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി. 37 പേരാണ് കബളിപ്പിക്കപ്പെട്ടതായി മാന്നാർ സ്വദേശിക്കെതിരായി പൊലീസിൽ പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി ഒന്നേകാൽ ലക്ഷം രൂപ വീതംവാങ്ങിയെന്നു കാട്ടിയാണ് ഇവർ മാന്നാർ പൊലീസിൽ പരാതി നൽകിയത്.
കോഴിക്കോട്, എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരാണ് ഇന്നലെ പരാതിയുമായി മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ ഇത്ര ഗുരുതരമായ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തിട്ടില്ല. കബളിപ്പിക്കപ്പെട്ട എഴുപതിലേറെപ്പേരുണ്ടെന്നാണ് പരാതിക്കാർ പൊലീസിനെ അറിയിച്ചത്.
പരാതിക്കാർ തട്ടിപ്പുകാരന് കൊടുത്ത തുക മടക്കിക്കിട്ടാൻ മൂന്ന് വർഷമായി ശ്രമിക്കുന്നെന്നും പല തവണ അവധി പറഞ്ഞ് കബളിപ്പിച്ചതായും പരാതിക്കാർ പറഞ്ഞു. പണം തിരികെ നൽകാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാർ ഇന്നലെ രാവിലെ ഇയാളുടെ മാന്നാറിലെ വീട്ടിലെത്തിയെങ്കിലും ആൾ സ്ഥലത്തില്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്.