- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാർക്കോട്ടിക്ക് ജിഹാദ് ക്രിസ്ത്യൻ മതവിഭാഗത്തിൽ വർഗീയത വളർത്താനുള്ള ശ്രമം; ആർ.എസ്.എസിന്റെ വലയിൽ പെട്ടവരെ മോചിപ്പിക്കൽ പാർട്ടി പ്രവർത്തനത്തിന്റെ പ്രധാന ദൗത്യമായി കാണണമെന്നും ഇ പി ജയരാജൻ
കണ്ണൂർ : ക്രിസ്ത്യൻ മതവിഭാഗത്തിൽ വർഗ്ഗീയ ചിന്തകൾ വളർത്താനുള്ള ശ്രമം വ്യാപകമായി നടന്നു വരികയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ പറഞ്ഞു. സിപിഎം മാടായി ഏരിയാ സമ്മേളനം മാതമംഗലം പാണപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ പരാമർശങ്ങൾ ഇതിന് തെളിവാണ്. മനുഷ്യനെ ഒരു ശക്തിയായി കണ്ട് വളരാൻ സമ്മതിക്കാതിരിക്കാനുള്ള നീക്കമാണ് ഇത്തരക്കാർ നടത്തുന്നത്. കേരളീയ സമൂഹം വിദ്യാസമ്പന്നരാണ്. അതിനാൽ ഇത്തരം നീക്കങ്ങൾ തിരിച്ചറിയാൻ കഴിയണം. കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച പുരോഗതിക്കൊപ്പം, ഇടത്തരക്കാർ ഉൾപ്പെടെ സാമ്പത്തിക പുരോഗതിയും കൈവരിക്കുന്നുണ്ട്. ഈ നേട്ടങ്ങൾ ആദിവാസി മേഖലകളിലടക്കം അനുഭവിക്കാൻ കഴിയണം. ഇതിനായുള്ള പ്രവർത്തനങ്ങളാണ് ആവശ്യം:ഇ.പി. പറഞ്ഞു.
ആർ.എസ്.എസിന്റെ വലയിൽ പെട്ടവരെ മോചിപ്പിക്കൽ പാർട്ടി പ്രവർത്തനത്തിന്റെ പ്രധാന ദൗത്യമായി കാണാൻ ഓരോ പ്രവർത്തകനും തയ്യാറാവണം. സഹകരണ രംഗത്ത് അടുത്ത കാലത്തുണ്ടായ ചില പ്രശ്‌നങ്ങൾ സഹകരണ പ്രസ്ഥാനത്തിന് തന്നെ മങ്ങലേൽപ്പിച്ചുവെന്ന കാര്യം ഓർക്കണം. പാർട്ടി അച്ചടക്കവും നിർദ്ദേശങ്ങളും പാലിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളവരെ നിയന്ത്രിക്കാൻ ലോക്കൽ സെക്രട്ടറിമാർ വരേണ്ടതില്ലെന്നും ജയരാജൻ ഓർമ്മിപ്പിച്ചു.
സി.എം.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ഐ.വി.ശിവരാമൻ പതാക ഉയർത്തി. നേതാക്കളായ പി.ജയരാജൻ, ടി.വി.രാജേഷ്, കെ.പി.സഹദേവൻ, ടി.കെ.ഗോവിന്ദൻ, എം.വി ജിൻ തുടങ്ങിയവർ സംസാരിച്ചു.പേരാവൂർ ഏരിയാ സമ്മേളനം കൊട്ടിയൂരിൽ സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. എ.എൻ.ഷംസീർ വത്സൻ പനോളി, പി.ഹരീന്ദ്രൻ, പി.പുരുഷോത്തമൻ, ടി. കൃഷ്ണൻ, വി.ജി.പത്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു. പതിനൊന്ന് ലോക്കൽ കമ്മിറ്റികളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 135 പ്രതിനിധികളും, ഏരിയാ കമ്മിറ്റി അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 165 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.ഈ മാസം 28നകം ജില്ലയിലെ 18 ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാക്കും. ഡിസംബർ 10, 11 തീയ്യതികളിൽ എരിപുരത്താണ് ജില്ല സമ്മേളനം നടക്കുക.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്