- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ സ്പോൺസറുടെ വീട്ടിൽ മോഷണം നടത്തിയ പ്രവാസി വനിത അറസ്റ്റിൽ
മസ്‌കറ്റ്: ഒമാനിലെ ശർഖിയ ഗവർണറേറ്റിൽ വീട്ടിൽ മോഷണം നടത്തിയ പ്രവാസി വനിത റോയൽ ഒമാൻ പൊലീസിന്റെ പിടിയിൽ. ഒരു വീട്ടിൽ ജോലിക്കു നിന്നിരുന്ന ആഫ്രിക്കൻ വനിതയാണ് പൊലീസിന്റെ പിടിയിലായത്.
വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ചതിന് ശേഷം വീടിനു തീ വെയ്ക്കാനും ഇവർ ശ്രമിച്ചു. വിവിധ കുറ്റങ്ങൾ ചുമത്തിയാണ് അൽ-ദാഖിലിയ പൊലീസ് കമാൻഡ് ആഫ്രിക്കൻ വനിതയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മോഷണത്തിന് ശേഷം രാജ്യം വിടുന്നതിനു മുമ്പ് പ്രതിയെ അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞുവെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയിരിക്കുന്ന വാർത്താക്കുറിപ്പിൽ പറയുന്നു. ഇവർക്കെതിരെ ഉള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും പൊലീസ് അറിയിച്ചു.
Next Story




