മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരതയുടെ വീഡിയോ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ ഒരു നായയെ വേദനിപ്പിച്ച മനുഷ്യന് എട്ടിന്റെ പണി കൊടുത്ത പശുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു മനുഷ്യൻ ഒരു പട്ടിയെ ചെവിയിൽ പിടിച്ച് വലിച്ച് പൊക്കി അയാളുടെ നെഞ്ചോളം പൊക്കി നിർത്തുന്നത് വീഡിയോയിൽ കാണാം. വേദന കൊണ്ട് പട്ടി ഉച്ചത്തിൽ കരയുന്നുമുണ്ട്. എന്നാൽ പട്ടി കരഞ്ഞിട്ടും ചെവിയിലുള്ള പിടി വിടാൻ ആ മനുഷ്യൻ തയ്യാറായില്ല. 

അപ്പോഴാണ് ഒരു പശുവിന്റെ രൂപത്തിൽ നായയുടെ രക്ഷകനായി ഹീറോയുടെ വരവ്. പട്ടി അലറി കരയുന്നത് കേട്ട് ഓടി വന്ന പശു ആ മനുഷ്യനെ ഇടിച്ചിട്ടു. അയാൾ താഴേക്ക് മറിഞ്ഞു വീണതോടെ പട്ടിക്ക് ഓടി രക്ഷപ്പെടാനുള്ള അവസരവും ലഭിച്ചു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫിസർ സുശാന്ത് നന്ദ ആണ് ഈ വീഡിയോ പങ്കു വച്ചത്. ' കർമ്മ' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.