കണ്ണൂർ: കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ മധ്യവയസ്‌കനിൽ നിന്നും പണം തട്ടിപ്പറിച്ചോടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശിയായ പ്രവീൺ, കാസർകോട് സ്വദേശിയായ ഷെരീഫ് എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി ഏഴു മണിയോടെ മുഴപ്പിലങ്ങാട് സ്വദേശിയും കരാറുകാരനുമായ സിയാദിൽ (50) നിന്നാണ് പ്രതികൾ 27000 രൂപ തട്ടിപ്പറിച്ചോടിയത്.ഇയാൾ ബഹളം വയ്ക്കുകയും പൊലിസിൽ പരാതിപ്പെടുകയും ചെയ്തതിനെ തുടർന്ന് നഗരത്തിൽ കണ്ണൂർ പൊലിസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചലിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിലായത്.കഴിഞ്ഞ കുറെ കാലമായി നഗരത്തിൽ താമസിച്ചു വരികയാണ് പ്രതികളെന്ന് പൊലിസ് പറഞ്ഞു.

ഇവരെ ഇന്ന് കണ്ണൂർ കോടതിയിൽ ഹാജരാക്കും'രാത്രികാല മായാൽ കണ്ണുർ പഴയ ബസ് സ്റ്റാൻഡിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് പിടിച്ചുപറിക്കാരുടെയും ലഹരി മാഫിയക്കാരുടെയും ശല്യം വർധിക്കാനിടയാക്കിയിട്ടുണ്ടെന്ന് നാട്ടുകാരും വ്യാപാരികളും പരാതിപ്പെട്ടു. പിടിയിലായ പ്രതികൾ മറ്റു ചില കേസുകളിൽ പ്രതികളാണെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു ഇവരിൽ നിന്നും കവർച്ച നടത്തിയ പണം കണ്ടെത്തിയിട്ടുണ്ട്.