കൊല്ലം: ദേശീയ ആയുർവേദ ദിനം ആചരിച്ച് അമൃത സ്‌കൂൾ ഓഫ് ആയുർവേദ. കാലത്ത് ആറ് മണിക്ക് ധന്വന്തരി ഹോമവും തുടർന്ന് 9.30ന് ഗൃത സംഗ്രണവും പാരായണവും സംഘടിപ്പിച്ചു. പത്ത് മണിക്ക് കായചികിത്സ പ്രൊഫർ ഡോ. ശ്രീജിത്ത് കർത്തയുടെ നേതൃത്വത്തിൽ നടന്ന സംവാദപരിപാടി ഏറെ ശ്രദ്ധ നേടി. വിദ്യാർത്ഥികൾക്ക് ക്വിസ്, ശ്ലോക പാരായണം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും നടന്നു.

'ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായിരുന്ന ശ്രീ ധന്വന്തരിയുടെ ജന്മദിനമാണ് നാം ആയുർവേദ ദിനമായി ആചരിക്കുന്നത്. പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്‌തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുസിന്റെ വേദമായ ആയുർവേദത്തെ ഒരു ശാസ്ത്രമായി പരിപോഷിപ്പിച്ചത് ധന്വന്തരിയാണ്.' ആയൂർവേദ ദിനാചരണത്തോട് സംബന്ധിച്ച് നടന്ന പരിപാടിയിൽ ആയൂർവേദ ഡീൻ സ്വാമി ശങ്കരാമൃതാനന്ദ അഭിപ്രായപ്പെട്ടു.