- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാമ്പത്യത്തിൽ വില്ലനായി ട്രാഫിക് പിഴയും; ദുബായിൽ ട്രാഫിക് പിഴയെ ചൊല്ലിയുള്ള തർക്കവും വിവാഹ മോചനത്തിലേക്ക്
ദുബായ്: ദുബായിൽ ട്രാഫിക് പിഴയെ ചൊല്ലിയുള്ള തർക്കം പോലും വിവാഹമോചന കേസുകളിലേക്കു നയിക്കുന്നു. ജോലിയോ വരുമാനമോ ഇല്ലാത്ത ഭാര്യമാർക്കു കിട്ടുന്ന പിഴ ഭർത്താവ് അടയ്ക്കണമെന്നാവശ്യപ്പെടുന്ന കേസുകളും കുറവല്ല. വിവാഹമോചിതർ ജീവനാംശമടക്കമുള്ള അവകാശങ്ങൾക്കു നൽകിയ പരാതികളിൽ, ട്രാഫിക് പിഴ അടയ്ക്കണമെന്ന ആവശ്യവും ഉള്ളതായി നിയമ വിദഗ്ധൻ ഡോ. യൂസുഫ് അശ്ശരീഫ് പറഞ്ഞു.
ഭാര്യയുടെ ട്രാഫിക് പിഴയടയ്ക്കാൻ ഭർത്താവിന് വ്യക്തിപരമായി നിയമബാധ്യതയില്ലെങ്കിലും തർക്കങ്ങളിൽ ഇതും വിഷയമാകുന്നു. വിവാഹ മോചിതരാകുന്നതോടെ കേസുകൾ മറ്റൊരു വിധത്തിൽ കോടതിയിലെത്തുന്നു. വിവാഹമോചിതരായ ശേഷം ഭാര്യയ്ക്കു നൽകേണ്ട ജീവിതച്ചെലവിന്റെ പരിധിയിൽ ട്രാഫിക് പിഴ ഉൾപ്പെടുന്നില്ല.
അതത് വ്യക്തികൾക്കാണ് ട്രാഫിക് പിഴയുടെ ഉത്തരവാദിത്തം. വാഹനയുടമയ്ക്ക് ഇക്കാര്യം ഗതാഗതവകുപ്പിൽ ബോധിപ്പിക്കാം. വേർപിരിയും മുൻപുള്ള തന്റെ ട്രാഫിക് പിഴയുടെ ബാധ്യത ഭർത്താവിനാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ കേസിൽ കോടതിവിധി പരാതിക്കാരിക്കെതിരാണെന്നും ഡോ. യൂസുഫ് വ്യക്തമാക്കി.