കണ്ണൂർ: എസ്. എഫ്. ഐക്കെതിരെ അതിരൂക്ഷവിമർശനവുമായി സി.പി. ഐ വനിതാ സംഘടനാ നേതാവ് പി.വസന്ത. കണ്ണൂരിൽ ഡിസംബർ രണ്ട്, മൂന്ന് തീയ്യതികളിൽ കണ്ണൂരിൽ നടക്കുന്ന എ. ഐ. വൈ. എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് കണ്ണൂർ ജവഹർ ലൈബ്രറിഹാളിൽ യുവതീ കൺവെൻഷൻ സംഘടിപ്പിച്ചത്.

കേരളമഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. വസന്ത. എ. ഐ. എസ്. എഫ്. സംഘടനാപ്രവർത്തനം നടത്തിയതിന്റെ പേരിലാണ് നിമിഷയ്ക്കു എം.ജി കോളേജിൽ വലിയ പീഡനമേൽക്കേണ്ടി വരുന്നത്. എ. ഐ. എസ്. എഫിന്റെ ആശയങ്ങൾ കടമെടുത്തു പ്രവർത്തകർ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഉയർത്തിപ്പിടിക്കേണ്ട അന്തസ് കളഞ്ഞുകൊണ്ടു മറ്റു വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനമായ എ. ഐ. എസ്. എഫിനെയടക്കം തങ്ങളുടെ ഹുങ്കു ഉയർത്തിപ്പിടിച്ചു കൊണ്ടു തകർത്തു കളയുന്ന വിചാരമാണ് എസ്. എഫ്. ഐ കാണിക്കുന്നതെന്നു വസന്തം പറഞ്ഞു.

അതു വേണ്ടായെന്നാണ് തങ്ങൾക്കു പറയാനുള്ളത്. ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ തീച്ചൂളയിൽ വളർന്ന പ്രസ്ഥാനമാണ് എ.ഐ.എസ്.എഫെന്നും പി.വസന്തം പറഞ്ഞു. ഫാസിസ്റ്റ് മനോഭാവക്കാരെ എസ്.എഫ്.ഐ പുറത്താക്കാണമെന്നും വസന്തം ആവശ്യപ്പെട്ടു. ജില്ലാ എക്സിക്യൂട്ടീവ് അംഗം മെഴ്സീന സലിം അധ്യക്ഷയായി. ജോയൻ കൺവീനർ ശോഭ, ചലച്ചിത്ര താരം നിഹാരിക മോഹൻ, നിമിഷ രാജ്, ജില്ലാ പ്രസിഡന്റ് കെ. ചന്ദ്രകാന്ത്, ജില്ലാസെക്രട്ടറി കെ.രജീഷ്,കലാമണ്ഡലം ഷീബ കൃഷ്ണകുമാർ, ടി.വി രജിത തുടങ്ങിയവർ പ്രസംഗിച്ചു