- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിലെ ലോഗർ പ്രവിശ്യയിൽ മൈൻ സ്ഫോടനം; കുട്ടി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്താനിലെ ലോഗർ പ്രവിശ്യയിൽ മൈൻ സ്ഫോടനം. പൊട്ടിത്തെറിയിൽ ഒരു കുട്ടിയുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ലോഗർ പ്രവിശ്യയുടെ തലസ്ഥാന നഗരമായ പുലി-അലാമിലാണ് സംഭവം.
മുച്ചക്രവാഹനത്തിൽ ഘടിപ്പിച്ചിരുന്ന മൈൻ ആണ് സ്ഫോടനമുണ്ടാക്കിയതെന്ന് അഫ്ഗാനിലെ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിന്റെ കിഴക്കൻ പ്രദേശത്താണ് ലോഗർ പ്രവിശ്യ സ്ഥിതിചെയ്യുന്നത്.
ഇതുവരെ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ താലിബാൻ സർക്കാർ തയ്യാറായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനകളും മുന്നോട്ടു വന്നിട്ടില്ല.
കഴിഞ്ഞ ദിവസമാണ് 25 പേരുടെ മരണത്തിന് ഇടയാക്കിയ ഇരട്ട ഭീകരാക്രമണത്തിന് കാബൂൾ സാക്ഷിയായത്. അഫ്ഗാനിലെ സൈനിക ആശുപത്രിക്ക് സമീപമായിരുന്നു ഐഎസ് ഭീകരരുടെ ആക്രമണം. സംഭവത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റിരുന്നു.
ന്യൂസ് ഡെസ്ക്
Next Story