- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷിയിടത്തിൽ ജോലിക്കെത്തിയ യുവതിയെ ദിവസങ്ങളോളം പീഡിപ്പിച്ചു; എതിർത്തപ്പോൾ ക്രൂര മർദ്ദനവും വധ ഭീഷണിയും: 30കാരി ആത്മഹത്യ ചെയ്തു
രാജ്കോട്ട്: ഭൂവുടമയുടെ പീഡനത്തിന് ഇരയായ 30കാരി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലാണ് സംഭവം. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭൂവുടമയായ യുവരാജ് സിങ് പാർമറിനെതിരേ പൊലീസ് കേസെടുത്തു. പാർമറിന്റെ കൃഷിയിടത്തിൽ ജോലിക്കെത്തിയ യുവതിയെ ആണ് ഇയാൾ ദിവസങ്ങളോളം പീഡിപ്പിച്ചത്. എതിർത്തപ്പോൾ ക്രൂരമായി മർദ്ദിക്കുകയു വധഭീഷണി മുഴക്കുകയും ചെയ്തു.
ഇയാളുടെ കൃഷിയിടത്തിൽ ജോലിക്കെത്തിയ യുവതിയെ പ്രതി ദിവസങ്ങളോളം പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കൃഷിയിടത്തിൽ വെച്ച് ചൊവ്വാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തത്. ഇതിനുപിന്നാലെ പ്രതി ഒളിവിൽപോയി. സുരേന്ദ്രർനഗറിലെ വന്ദ്വാൻ താലൂക്കിലാണ് സംഭവം.
യുവതിയുടെ ഭർത്താവും ഇതേ കൃഷിയിടത്തിലെ ജോലിക്കാരനാണ്. എന്നാൽ ഈ സംഭവങ്ങളൊന്നും ഭർത്താവ് അറിഞ്ഞിരുന്നില്ല. ഉത്പാദിപ്പിക്കുന്ന വിളകളുടെ 25 ശതമാനം വിഹിതം നൽകാമെന്ന് പറഞ്ഞാണ് പാർമർ ദമ്പതികളെ കൃഷിതോട്ടത്തിൽ ജോലിക്കെത്തിച്ചത്. ഇതിനുശേഷമാണ് പ്രതി യുവതിയെ പീഡിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
പ്രതിയുടെ പീഡനം സഹിക്കാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതിനിടെ ഭർത്താവിനെ അവർ പീഡന വിവരം അറിയിക്കുകയും ഭർത്താവ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പീഡനത്തെ എതിർത്ത യുവതിയെ പാർമർ ക്രൂരമായി മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ മൂന്ന് വയസ് പ്രായമുള്ള കുട്ടിയേയും പ്രതി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.