രുടെയും മനസ്സ് മരവിപ്പിക്കുന്ന കൊടും ക്രിമിനലിന്റെ കഥയാണ് ബ്രിട്ടനിൽ നിന്നും പുറത്തുവരുന്നത്. രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തുകയും നൂറിലധികം മൃതദേഹങ്ങളെ ഭോഗിക്കുകയും ചെയ്ത ഒരു ആശുപത്രി ഇലക്ട്രീഷ്യൻ അവസാനം പിടിയിലായിരിക്കുന്നു. കൊലപാതകത്തിനു ശേഷൻ നീണ്ട മൂന്ന് പതിറ്റാണ്ടുകൾ ഇയാൾ പിടികൊടുക്കാതെ തന്റെ ലൈംഗിക വൈകൃതത്തിൽ സന്തോഷം കണ്ടെത്തി ജീവിച്ചു എന്നതാണ് ഏറ്റവുമധികം ഞെട്ടിക്കുന്ന വസ്തുത. വിവാഹിതൻ കൂടിയായ ഡേവിഡ് ഫുള്ളർ എന്ന 67 കാരൻ പിടിയിലാവുമ്പോൾ പുറത്തുവരുന്നത് അപസർപ്പകഥകളെ വെല്ലുന്ന ക്രൂരകൃത്യങ്ങളാണ്.

1987-ൽ ടേൺബ്രിഡ്ജ് വെൽസിലെ വെൻഡി നെൽ, കരോലിൻ പിയേഴ്സ് എന്നീ സ്ത്രീകളെ കൊലചെയതത് താനാണെന്ന് ഇയാൾ സമ്മതിച്ചുകഴിഞ്ഞു. അതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മൃതദേഹങ്ങളെ ഭോഗിക്കുന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഒരു പാലത്തിൽ നിന്നും വീണ് മരണമടഞ്ഞ അസ്ര കെമാൽ എന്ന 24 കാരിയുടെ മൃതദേഹത്തെ ടേൺബ്രിഡ്ജ് വെൽസ് ആശുപത്രിയിലെ മോർച്ചറിയിൽ വെച്ച് ഇയാൾ മൂന്നു തവണ ഭോഗിച്ച കഥ പുറത്തുപറഞ്ഞത് ഇരയുടെ മാതാവ് തന്നെയായിരുന്നു.

അവസാനയാത്ര നൽകുവാൻ എത്തിയ അമ്മ, അന്ത്യചുംബനം അർപ്പിച്ച് മടങ്ങിയപ്പോഴായിരുന്നത്രെ ഇയാൾ ഈ മൃതദേഹത്തെ ആദ്യമായി ഭോഗിച്ചത്. പിന്നീട് രണ്ടു തവണകൂടി ഇയാൾ ഇത് ആവർത്തിച്ചു. രണ്ടു മണിക്കൂറോളം അതിനുശേഷം താൻ തന്റെ മകളുടെ മൃതദേഹത്തോടൊപ്പം മോർച്ചറിയിൽ ചെലവഴിച്ചുവെന്നും അപ്പോൾ തന്റെ മകൾ നശിപ്പിക്കപ്പെട്ട കാര്യം തനിക്കറിയില്ലായിരുന്നെന്നും വികരഭരിതയായി അവർ ടെലിവിഷൻ ചാനലിൽ പറഞ്ഞു.

ആശുപത്രിയിലെ ഇലക്ട്രീഷ്യൻ എന്ന നിലയിൽ അയാൾക്ക് ഏതുസമയവും മോർച്ചറിക്കുള്ളിൽ പ്രവേശിക്കുവാനുള്ള അനുവാദമുണ്ടായിരുന്നു. ഇതാണ് അയാൾ മുതലെടുത്തത്.നെല്ലിന്റെയും പിയേഴ്സിന്റെയും കൊലപാതകത്തിൽ ഡി എൻ എ പരിശോധനയിൽ ലഭിച്ച ഒരു തെളിവായിരുന്നു അവസാനം ഫുള്ളറെ കുടുക്കിയത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഫുള്ളർ പൊലീസിന്റെ ദൃഷ്ടിയിൽ ഇല്ലായിരുന്നു എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.

സംശയിക്കപ്പെടുന്ന ആയിരക്കണക്കിന് വ്യക്തികളുടെ ഡി എൻ എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതിൽ ഒന്ന് ഫുള്ളറുടെ ഒരു ബന്ധുവിന്റേതുമായി ഭാഗികമായിപൊരുത്തപ്പെടുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണമാണ് പൊലീസിനെ ഇയാളിൽ എത്തിച്ചത്. 2020 ഡിസംബർ 3 ന് ഇയാളെ അറസ്റ്റ് ചെയ്യുമ്പോൾ വീട്ടിൽ നിന്നും ആയിരത്തിലധികം ലൈംഗിക അതിക്രമങ്ങളുടെ ചിത്രങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. ഈസ്റ്റ് സസ്സെക്സിലെ ഹേർത്ത്ഫീൽഡിലായിരുന്നു ഇയാൾ കുടുംബസമേതം താമസിച്ചിരുന്നത്.

അറസ്റ്റ് ചെയ്യപ്പെടുമ്പോഴും ഇയാൾ ടേൻബ്രിഡ്ജ് വെൽസ് എൻ എച്ച് എസ് ട്രസ്റ്റിന്റെ മെയ്ഡ് സ്റ്റോണിലെ ജീവനക്കാരനായിരുന്നു. ലൈംഗികാതിക്രമങ്ങൾ ചെയ്യുക മാത്രമല്ല, അതിന്റെ സമ്പൂർണ്ണമായ വിവരണം തന്റെ സ്വന്തം കൈപ്പടയിൽ ഡയറിയിൽ കുറിച്ച് വീടിനുള്ളിൽ രഹസ്യമായി ഇയാൾ സൂക്ഷിക്കുകയും ചെയ്തിരുന്നു. ആദ്യമാദ്യം നെല്ലിനെയും പിയേഴ്സിനേയും കൊലചെയ്ത കാര്യം ഇയാൾ നിഷേധിച്ചെങ്കിലും തുടര്ന്നുള്ള ചോദ്യം ചെയ്യലിൽ അത് സമ്മതിക്കുകയായിരുന്നു. ഇവരെയായിരുന്നു ഇയാൾ ആദ്യമായി ലൈംഗികാതിക്രമത്തിന് വിധേയരാക്കിയതെന്നും തെളിഞ്ഞിട്ടുണ്ട്.

ഡി എൻ എ പരിശോധനയിലൂടെ കുറ്റവാളിയെ കണ്ടെത്തി

ഒരു ഫോട്ടോഗ്രാഫി ഷോപ്പിൽ മാനേജർ ആയിരുന്നു കൊല്ലപ്പെട്ട വെൻഡി നെൽ. അവർതാമസിക്കുന്ന ഫ്ളാറ്റിൽ ആ ജൂൺ 22 ന് രാത്രി 11 മണിക്ക് അവരുടെ കാമുകൻ അവരെ കൊണ്ടു വിട്ടതായിരുന്നു. പിന്നീട് രാവിലെ ജോലിസ്ഥലത്ത് എത്താതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ഫ്ളാറ്റിലെ കിടപ്പുമുറിയിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. നഗ്‌നമായ ദേഹം കിടക്കവിരികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കിടക്കയിലും തലയിണയിലുമൊക്കെ രക്തം പുരണ്ടിരുന്നു. എന്നാൽ, ബലം പ്രയോഗിച്ച് ആരും മുറക്കകത്ത് കടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. അയൽക്കാരും മറ്റ് ശബ്ദങ്ങളോന്നും കേട്ടിരുന്നുമില്ല. മറ്റൊരു ഇരയായ പിയേഴ്സിനെ ഇയാൾ വീടിനടുത്തുവച്ച് ആക്രമിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ആ സമയത്ത് ചില അയൽവാസികൾ നിലവിളി ശബ്ദം കേട്ടിരുന്നതായും പറഞ്ഞിരുന്നു. അടുത്ത ദിവസം ജോലിക്ക് വരാതെയായപ്പോൾ കാണ്മാനില്ല എന്ന് കാട്ടി പൊലീസിൽ വീട്ടുകാർ പരാതി നൽകുകയായിരുന്നു.

ഏകദേശം 70 കിലോ മീറ്റർ ദൂരെ ഒരു കൃഷിയിടത്തിൽ ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. ഏതാണ് പൂർണ്ണമായും നഗ്‌നമായ രീതിയിലായിരുന്നു ഇവരുടെ മൃതദേഹം കിടന്നിരുന്നത്.രണ്ട് പേർക്കും മുഖത്ത് ശക്തമായ അടിയേറ്റിരുന്നു മാത്രമല്ല ഇരുവരുടെയു കഴുത്ത് ഞെരിക്കുകയും ചെയ്തിരുന്നു. ഇതിൽ ഒന്നായിരിക്കാം മരണകാരണമെന്ന് അന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ നെല്ലിന്റെ ദേഹത്ത് കാണപ്പെട്ട ചില മുറിവുകൾ ലൈംഗികാതിക്രമത്തിന്റെ ഭാഗമായിട്ടുള്ളതാണെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇത് സംഭവിച്ചത് മരണ സമയത്തോ അതിന് ശേഷമോ ആണെന്നും അവർ കണ്ടെത്തി.

അന്ന്, നെല്ലിന്റെ ശരീരത്തിൽ നിന്നും ലഭിച്ച സ്രവത്തിൽ നിന്നും ഡി എൻ എ സാമ്പിളുകൾ പൊലീസ് ശേഖരിച്ചിരുന്നു. എന്നാൽ ഡി എൻ എ ശാസ്ത്രം ശൈശവാവസ്ഥയിലായിരുന്ന അക്കാലത്ത് അത് ഏറെ പ്രയോജനപ്പെട്ടില്ല. ഒത്തുനോക്കുവാൻ സർക്കാരിന്റെ കൈവശം ധാരാളം ഡി എൻ എ സാമ്പിളുകളും ഉണ്ടായിരുന്നില്ല. പിന്നീട് 2019-ൽ പിയേഴ്സിന്റെ ശരീരത്തിൽ നിന്നും ലഭിച്ച സ്രവത്തിന്റെ ഡി എൻ എയുമായി ഭാഗികമായി പൊരുത്തപ്പെടുന്ന ഒരു ഡി എൻ എ ലഭിച്ചു. അവരുടെ അടിവസ്ത്രത്തിൽ കണ്ടെത്തിയ സ്രവത്തിൽ നിന്നും ശേഖരിച്ച ഡി എൻ എ ആയിരുന്നു പരിശോധനക്ക് വിധേയമാക്കിയത്.

എന്നാൽ, ഇത് പൂർണ്ണമായും പൊരുത്തപ്പെടാത്തതിനാൽ പൊലീസിന് ഏറെയൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. പിന്നീട് ഈ വ്യക്തിയുട് ബന്ധുക്കളിലേക്കായി അന്വേഷണം. ഏകദേശം 1000 പേരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു പൊലീസ് ആദ്യം ചെയ്തത്. പിന്നീട് അതിൽ നിന്നും ഏറ്റവും അടുത്ത ബന്ധുക്കളായ 90 പേരെ തെരഞ്ഞെടുത്തു അവരുടെ സമ്മതത്തോടെ ഡി എൻ എ പരിശോധന നടത്തുകയുണ്ടായി. 2020 നവംബറിൽ, കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും കണ്ടെടുത്ത ഡി എൻ എയോടെ വളരെയധികം സാമ്യം പുലർത്തുന്ന ഡി എൻ എ കണ്ടെത്തിയതോടെ കേസിൽ വഴിത്തിരിവാകുകയായിരുന്നു.

തുടർന്ന് വീട്ടിലെത്തി ഫുള്ളറിന്റെ അറസ്റ്റ് ചെയ്യുമ്പോൾ അയാൾ കുറ്റം നിഷേധിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ ഡി എൻ എ പരിശോധിച്ചതിൽ കുറ്റകൃത്യങ്ങൾ നടന്ന സ്ഥലത്തു നിന്നും കണ്ടെത്തിയ സാമ്പിളുമായി കൃത്യം പൊരുത്തപ്പെടുന്നതാണ് ഇതെന്ന് കണ്ടെത്തിയതോടെ അയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. അതുപോലെ നെല്ലിന്റെ വീട്ടിൽ കണ്ടെത്തിയ ധ്യാന്യങ്ങൾ അടങ്ങിയ സഞ്ചിയിലെ വിരലടയാളവും ഇയാളുടേതാണെന്ന് തെളിഞ്ഞു.

മുപ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അമ്മ

മകളുടെ മരണവിവരം അറിഞ്ഞ അന്ന് നിർത്തിയതാണ് ബിൽ നെല്ലും ഭാര്യ പമേല നെല്ലും മദ്യപിക്കുന്ന ശീലം. മകളുടെ കൊലപാതകിയെ കണ്ടെത്തിയിട്ടുമതി ഇനി ജീവിതത്തിലെ സന്തോഷങ്ങൾ എന്ന് തീരുമാനിക്കുകയായിരുന്നു അവർ. പ്രിയപ്പെട്ട പുത്രിയുടെ ഓർമ്മകളും പേറി അവർ പിന്നെയും ജീവിച്ചു പക്ഷെ അവിചാരിതമായി എത്തിയ കാൻസറിനു കീഴടങ്ങി ബിൽ നെൽ ഈ ലോകത്തുനിന്നും യാത്രയായി.

എന്നാൽ അതും പമേല എന്ന 80 കാരിയായ അമ്മയെ തളർത്തിയില്ല, മകളുടെ കൊലപാതകിയെ കണ്ടെത്തുക എന്ന ഒരൊറ്റ ലക്ഷ്യത്തിലായിരുന്നു അവർ ജീവിച്ചിരുന്നത്. അവസാനം 67 കാരനായ ഡേവിഡ് ഫുള്ളർ കുറ്റം സമ്മതിക്കുമ്പോൾ ആ അമ്മ വിതുമ്പിക്കരയുകയായിരുന്നു. തന്റെ മകളുടെ കൊലയാളിയുടെ ക്രൂരതകൾ അറിഞ്ഞ് ആ അമ്മ മാത്രമല്ല രാജ്യം മുഴുവൻ ഞെട്ടലിലായിരുന്നു.

നൂറിലധികം മൃതദേഹങ്ങളെ ഭോഗിച്ച ഇയാളുടെ ഏറ്റവും പ്രായമേറിയ ഇര ഒരു 100 വയസ്സുകാരിയുടെ മൃതദേഹമായിരുന്നു. പ്രായം കുറഞ്ഞത് ഒമ്പത് വയസ്സുള്ള ഒരു പിഞ്ചു കുഞ്ഞിന്റേയും. ഇതിൽ പലതിന്റെയും ചിത്രങ്ങളും ഇയാൾ എടുത്തു സൂക്ഷിച്ചിട്ടുണ്ട്. ഈ ആശുപത്രിയിൽ വെച്ച് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങൾ ഇന്ന് ഞെട്ടലിലാണ്. മരണശേഷം തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സംഭവിച്ചിരിക്കാൻ ഇടയുള്ള ദുര്യോഗത്തെ കുറിച്ചോർത്ത് അവർക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.

ഞെട്ടലോടെ എൻ എച്ച് എസ്

തങ്ങളുടെ കീഴിലുള്ള ഒരു ആശുപത്രിയിലെ മോർച്ചറിയിൽ നൂറിലേറെ മൃതദേഹങ്ങൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന വാർത്ത എൻ എച്ച് എസ് വൃത്തങ്ങളിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് നിശിതമായ വിമർശനങ്ങളാണ് ഉയരുന്നത്. മൃതദേഹങ്ങളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുക മാത്രമല്ല, അവയുടെ ഫോട്ടോകളും ഇയാളെടുത്ത് സൂക്ഷിച്ചിരുന്നു എന്നതാണ് ഏറ്റവും വലിയ വീഴ്‌ച്ചയായി എൻ എച്ച് എസ് കാണുന്നത്.