കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ വില വർദ്ധനവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പെട്രോളിന് അഞ്ചു രൂപ ഡീസലിന് പത്ത് രൂപ എന്ന തിരക്കിലും കേന്ദ്ര എക്‌സൈസ് നികുതി കുറച്ചിരുന്നു. അതിനു പുറമേ ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങൾ സംസ്ഥാന നികുതി കുറച്ച് മാതൃകയായി, എന്നാൽ കേരളം നികുതി കുറയ്ക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.

ആദ്യം കേന്ദ്രം കുറയ്ക്കട്ടെ എന്ന നിലപാടെടുത്ത ഇടതുപക്ഷം ഇപ്പോൾ മലക്കം മറിയുകയാണ്. നികുതി കുറയ്ക്കാതെ പിണറായി സർക്കാർ കേരള ജനതയെ വഞ്ചിച്ചുവെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ജെ ആർ അനുരാജ് പറഞ്ഞു.
കേരളം നികുതിയിളവുനൽകാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധനവില വർദ്ധനവിൽ കേന്ദ്രസർക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സംസ്ഥാന സർക്കാരിന്റെ പൊയ്മുഖം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും നികുതി കുറയ്ക്കുന്നതിൽ സംസ്ഥാന ധനകാര്യ മന്ത്രിയുടെ പ്രസ്താവന അപക്വമാണ് സംസ്ഥാന സർക്കാറിന്റെ വരുമാനം പെട്രോളിയം ഉൽപ്പന്നങ്ങളിലും മദ്യവിൽപ്പനയിലും കൂടി മാത്രമാണ് എന്ന് പറയുന്നത് പതിറ്റാണ്ടുകളായി മാറിമാറി ഭരിച്ച ഇടതു വലതു സർക്കാറുകളുടെ പിടിപ്പുകേടിനെയാണ് ധനകാര്യ മന്ത്രി ചൂണ്ടിക്കാട്ടിയതെന്നും .കേരളം നികുതിയിളവു നൽകിയില്ലെങ്കിൽ യുവമോർച്ച ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി എൽ അജേഷ്
ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് എന്നിവർ സംസാരിച്ചു.
യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണിക്കണ്ണൻ,ആനന്ദ്, ആശാനാഥ്, വട്ടിയൂർക്കാവ് അഭിലാഷ്, ചൂണ്ടിക്കൽ ഹരി, വിപിൻ, അജി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.