- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: പെട്രോൾ ഡീസൽ പാചകവാതക ഇന്ധനങ്ങളുടെ നികുതി കുറവു ചെയ്തു സംസ്ഥാന സർക്കാർ ജനങ്ങളോട് നീതി പുലർത്തണമെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ .ചന്ദ്രശേഖരൻആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ജനങ്ങളിൽ നിന്ന് വൻതുക കൊള്ളയടിച്ചശേഷം നാമമാത്രമായ തുകയാണ് കിഴിവ് ചെയ്തിട്ടുള്ളതെന്നും ഇത് ഉപതെരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയഭീതി കൊണ്ടു കൂടിയാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കഴിഞ്ഞാൽ കേന്ദ്രം വീണ്ടും ഇന്ധന കൊള്ള തുടരുമെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. സംസ്ഥാന ഗവൺമെന്റ് ജനപക്ഷത്ത് നിൽക്കാൻ താല്പര്യപ്പെടുന്നെങ്കിൽ നികുതി ഇളവ് വരുത്തി ജനങ്ങളോടൊപ്പം നില്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.
ഐ.എൻ.ടി.യു.സി. ജില്ലാ നേതൃ സമ്മേളനം തിരുവനന്തപുരത്ത് പാണക്കാട് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് വി. ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, അഡ്വക്കേറ്റ് എം.വിൻസെന്റ് എംഎൽഎ ,അഡ്വക്കേറ്റ് ജി. സുബോധൻ. കെ.പി.തമ്പികണ്ണാടൻ, വി.ജെ.ജോസഫ്,ആന്റണി ആൽബർട്ട്. പ്രശാന്ത് ശാസ്തമംഗലം, എസ്.എൻ.പുരം ജലാൽ, ജി.വി ഹരി, വി.ഭുവനേന്ദ്രൻ നായർ, വെട്ടു റോഡ്‌സലാം, ജെ.സതികുമാരി, ഡി. ഷുബീല, എ.എസ്സ്.ചന്ദ്ര പ്രകാശ്, കെ.എം.അബ്ദുൽ സലാം, വഴിമുക്ക് സെയ്യദലി തുടങ്ങിയവർ പ്രസംഗിച്ചു