- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ ബാബു ആന്റണിയുടെ മകൻ സിനിമയിലേക്ക്; ആർതർ ആന്റണി നായകനാകുന്നത് 'ദ ഗ്രേറ്റ് എസ്‌കേപ്' എന്ന ചിത്രത്തിലൂടെ
നടൻ ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണി നായകനായി സിനിമയിലേക്ക്. മൾട്ടിലിങ്വൽ ചിത്രമായ 'ദ ഗ്രേറ്റ് എസ്‌കേപ്' ലാണ് ആർതർ ആന്റണി വേഷമിടുന്നത്. അമേരിക്കയിലാണ് സിനിമയുടെ ചിത്രീകരണം. സൗത്ത് ഇന്ത്യൻ യു.എസ് ഫിലിംസിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളിയായ സന്ദീപ് ജെ.എൽ ആണ് സംവിധാനം ചെയ്യുന്നത്.
ആക്ഷൻ ഡ്രാമയായൊരുങ്ങുന്ന ഈ ചിത്രത്തിലേയ്ക്ക് ഓഡീഷനിലൂടെയാണ് ആർതർ തെരഞ്ഞെടുക്കപ്പെട്ടത്. 2013 ൽ ഇടുക്കി ഗോൾഡിൽ ഒരു ചെറിയ കഥാപാത്രത്തെ ആർതർ അവതരിപ്പിച്ചിരുന്നു. 16 കാരനായ ആർതറിനെ തേടി നിരവധി അവസരങ്ങൾ തേടിയെത്തിയിരുന്നുവെങ്കിലും, വിദ്യാഭ്യാസം മുടങ്ങരുത് എന്ന കാരണത്താൽ സിനിമാ പ്രവേശനത്തോട് ബാബു ആന്റണി താത്പര്യക്കുറവ് കാണിച്ചിരുന്നു.
യു.എസിൽ ഷൂട്ട് നടക്കുന്നതിനാലും വിദ്യാഭ്യാസത്തിന് തടസങ്ങൾ ഇല്ലാത്തതിനാലുമാണ് 'ദ ഗ്രേറ്റ് എസ്‌കേപി'ൽ മകനെ അഭിനയിപ്പിക്കാൻ ബാബു ആന്റണി തീരുമാനിച്ചത്. മികച്ച കഥാപാത്രങ്ങളും തിരക്കഥയും ലഭിച്ചാൽ ആർതർ നായകനായുള്ള ചിത്രങ്ങളും പ്രതീക്ഷിക്കാമെന്നും ബാബു ആന്റണി കൂട്ടിച്ചേർത്തു



