- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അസം- മിസോറാം അതിർത്തിയിൽ വീണ്ടും ബോംബ് കണ്ടെത്തി; അന്വേഷണം തുടങ്ങി
ഭോപ്പാൽ: അസം- മിസോറാം അതിർത്തിയിൽ വീണ്ടും ബോംബ് കണ്ടെത്തി. കച്ചാർ കുലിച്ചേരയിൽ പുതുതായി നിർമ്മിച്ച പാലത്തിന് സമീപത്തുനിന്നാണ് ഉഗ്ര സ്ഫോടന ശേഷിയുള്ള ബോംബ് കണ്ടെത്തിയത്. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
അസമിലെ ഹൈലങ്കണ്ടി പൊലീസ് ഔട്ട്പോസ്റ്റിന് സമീപമുണ്ടായ സ്ഫോടനത്തിന് ശേഷമാണ് പുതിയ സംഭവം. മൂന്ന് കിലോഗ്രാം വരെ ഭാരം വരുന്ന ബോംബാണ് കണ്ടെടുത്തത്. ഇവ കുഴിയെടുത്ത് മൂടിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഗുവാഹത്തി പൊലീസ് അറിയിച്ചു.
ഒരു കവറിൽ കെട്ടിയ നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. പ്രദേശവാസികളാണ് ആദ്യം കാണുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഒക്ടോബർ 29നാണ് ഹൈലങ്കണ്ടി ജില്ലയിൽ സ്ഫോടനം ഉണ്ടാകുന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അസം മിസോറാം അതിർത്തിയിൽ വർഷങ്ങളായി സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. ജൂലൈ 26നുണ്ടായ ഏറ്റുമുട്ടലിൽ അസമിലെ ആറ് പൊലീസ് ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും മരണപ്പെട്ടിരുന്നു.
മിസോറാമിലെ ഐസ്വാൾ, കോളാസിബ്, മാമിത് എന്നീ ജില്ലകളാണ് അസമിലെ കാചർ, ഹൈലാകൻഡി, കരീംഗഞ്ച് ജില്ലകളുമായി അതിർത്തി പങ്കിടുന്നത്. ഇവിടെ വർഷങ്ങളായി ഏറ്റുമുട്ടൽ നടക്കാറുണ്ട്. കഴിഞ്ഞ ജൂണിലും ഇവിടെ സംഘർഷം ഉണ്ടായിരുന്നു. അതിർത്തി നിർണ്ണയിക്കാനായി അടുത്തിടെ മിസോറാം സർക്കാർ ഉപമുഖ്യമന്ത്രി താൻലൂയിയുടെ നേതൃത്വത്തിൽ കമ്മീഷനെ നിയോഗിച്ചതും സഘർഷത്തിന് ഇടയാക്കിയിരുന്നു. കേന്ദ്രസർക്കാരിന്റെ ഇടപെടലിലൂടെയാണ് പ്രശ്‌നം ഒത്തുതീർപ്പാക്കിയത്.
ന്യൂസ് ഡെസ്ക്