- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഭിനവ പട്ടേലെന്ന പ്രചരണം ഗുജറാത്തികളെ സ്വാധീനിച്ചു; മഹാത്മാഗാന്ധിയുടെയും പട്ടേലിന്റെയും കുപ്പായത്തിൽ മോദി സ്വയം പൊതിഞ്ഞു: ശശി തരൂർ
ന്യൂഡൽഹി: അഭിനവ പട്ടേലായുള്ള നരേന്ദ്ര മോദിയുടെ പ്രചാരണം ഗുജറാത്തികളെ സ്വാധീനിച്ചതായി കോൺഗ്രസ് നേതാവും ഗ്രന്ഥകാരനുമായ ശശി തരൂർ. സർദാർ വല്ലഭായ് പട്ടേലിന്റൈ ദേശീയ പ്രഭാവവും ഗുജറാത്തി വേരുകളും തനിക്കും ഇണങ്ങുമെന്നും മോദി കണക്കു കൂട്ടി. പാർട്ടി ഉണ്ടാക്കിയ സാധാരണ പ്രതിഛായയിലും വലുത് സൃഷ്ടിക്കാനുള്ള ത്വരയാണ് താൻ അഭിനവ പട്ടേലാണെന്ന പ്രതിഛായ നിർമ്മാണത്തിലൂടെ മോദിക്കുള്ളതെന്നും 'പ്രൈഡ്, പ്രിജുഡീസ് ആൻഡ് പൻഡിട്രി: ദി എസെൻഷൽ ശശി തരൂർ' എന്ന പുതിയ പുസ്തകത്തിൽ തരൂർ ആരോപിക്കുന്നു.
ഗുജറാത്തികളായ മഹാത്മാഗാന്ധിയുടെയും പട്ടേലിന്റെയും കുപ്പായത്തിൽ സ്വയം പൊതിഞ്ഞാൽ അവരുടെ തിളക്കം തന്നിലും ഒലിച്ചിറങ്ങുമെന്ന് മോദി കരുതി. അതിനു ചേരുന്ന പദ്ധതികളാണ് അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും തരൂർ നിരീക്ഷിക്കുന്നു.
Next Story