- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
കണ്ണൂർ: മയ്യിലിൽ വ്യാജ ലോട്ടറി ടിക്കറ്റ് നൽകി ലോട്ടറി ഏജന്റിൽ നിന്ന് പണം തട്ടിയതായി പരാതി. കരിങ്കൽകുഴിയിലെ സി. കുഞ്ഞിരാമന്റെ 2000 രൂപയാണ് തട്ടിയെടുത്തത്. കമ്പിലിൽ വച്ചായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ രണ്ടുപേർ കേരള സംസ്ഥാന ഭാഗ്യക്കുറിയായ നിർമൽ ലോട്ടറിയുടെ കളർ പ്രിന്റ് നൽകിയാണ് തട്ടിപ്പ് നടത്തിയത്.
രണ്ട് ലോട്ടറിയിൽ 1000 രൂപ വീതം സമ്മാനം ലഭിച്ചതായി കാണിച്ച് കുഞ്ഞിരാമനിൽ നിന്ന് 400 രൂപയുടെ ലോട്ടറി ടിക്കറ്റ് വാങ്ങുകയും ബാക്കി 1600 രൂപ കൈക്കലാക്കുകയും ചെയ്തു. പിന്നീട് കമ്പിലിലെ ലോട്ടറി സ്റ്റാളിലെത്തിയ കുഞ്ഞിരാമൻ ലോട്ടറി കാണിച്ചപ്പോഴാണ് ലോട്ടറി കളർപ്രിന്റ് എടുത്തതാണെന്ന് മനസിലായത്. കളർ പ്രിന്റായതിനാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് കുഞ്ഞിരാമൻ പറയുന്നു. സംഭവത്തിൽ മയ്യിൽ പൊലീസിൽ പരാതി നൽകി.
Next Story


