- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു; ബഹ്റിനിൽ മരണം വിളിച്ചത് തൃശൂർ സ്വദേശിയെ
മനാമ: ചികിത്സയിലിരുന്ന തൃശൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി മുതലകുടത്തു മധുസൂദനനാണ് (56) മരിച്ചത്. തിങ്കളാഴ്ച രാവിലെ സൽമാനിയ ഹോസ്പിറ്റലിലായിരുന്നു മരണം. ഭാര്യയും മകളും നാട്ടിലാണ്. കഴിഞ്ഞമാസം അഞ്ചിന് ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് തലയിലെ ഞരമ്പുപൊട്ടി സർജറിക്ക് വിധേയനായിരുന്നു.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നതിനിടെയായിരുന്നു മരണം. ഏഴ് വർഷമായി ഷട്ട്ഡൗൺ മെയിന്റനൻസ് സർവിസ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള കാര്യങ്ങൾ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം നേതൃത്വത്തിൽ നടക്കുന്നു.
Next Story