- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ റെയിൽ - ജലപാത - ഫ്‌ളൈ ഓവർ: കണ്ണൂരിൽ സിപിഎമ്മിനും സർക്കാരിനുമെതിരെ പോർമുഖം തുറന്ന് കെ.സുധാകരൻ
കണ്ണൂർ: കെ-റെയിൽ, ജലപാത ,ഫ്‌ളൈ ഓവർ പദ്ധതികളിൽ ഇടപെട്ടുകൊണ്ട് കണ്ണുരിൽ സിപിഎമ്മിനെതിരെ പോർമുഖം തുറന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപിസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്ന ജനങ്ങളോടൊപ്പം പ്രശ്‌നങ്ങൾ വിലയിരുത്താനും ആശങ്കകൾ പങ്കുവെയ്ക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി കെ സുധാകരൻ എംപി സംഘടിപ്പിക്കുന്ന 'മുഖാമുഖം ' പരിപാടി ഈ മാസം 12 ന് കണ്ണൂരിൽ നടക്കും.
നവംബർ 12-ന് കണ്ണൂർ നോർത്ത് മലബാർ ചേംമ്പർ ഓഫ് കൊമേഴ്‌സ് ഹാളിൽ രാവിലെ 10 മുതൽ 12 വരെയാണ് പരിപാടി.കെ റയിൽ, ജലപാത, അശാസ്ത്രീയമായ തെക്കീ ബസാർ ഫ്‌ളൈഓവർ നിർമ്മാണം തുടങ്ങിയ ജനങ്ങളെ ആശങ്കയിലാക്കിയ ഗുരുതരമായ ജനവിരുദ്ധ നടപടിയെകുറിച്ചുള്ള പൊതുജനങ്ങളുടെ പരാതികൾ മുഖാമുഖം പരിപാടിയിൽ സ്വീകരിക്കുമെന്നും കെ.സുധാകരൻ എംപിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.
ഈ വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് സമരമാരംഭിക്കാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ജില്ലയിൽ കെ.സുധാകരന്റെ പടപ്പുറപ്പാട്.കെ.റെയിൽ പദ്ധതിക്കെതിരെ സിപിഎമ്മിനുള്ളിൽ നിന്നു തന്നെ അമർഷം പുകയുന്നുണ്ട്. പാർട്ടി ഏരിയാ സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കെ കെ.സുധാകരൻ സമരം ഏറ്റെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമോയെന്ന ആശങ്ക സി പി എം നേതൃത്വത്തിനുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്