- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേനീച്ച രോഗത്തെ ചെറുക്കാൻ ചോര നീരാക്കിയ കണ്ടുപിടുത്തം അടിച്ചുമാറ്റി; കണ്ണൂരിൽ തേനീച്ച കർഷകന്റെ പരാതി
കണ്ണുർ: തേനീച്ച രോഗത്തെ ചെറുക്കാൻ താൻ പ്രയത്‌നിച്ചുണ്ടാക്കിയ കണ്ടുപിടിത്തം മറ്റൊരാൾ സ്വന്തമാക്കിയെന്ന് തേനീ മ ക ർ ഷ ക ന്റെ പരാതി.തേനിച്ച രോഗത്തെ പ്രതിരോധിക്കാനുള്ള തന്റെ കണ്ടുപിടുത്തമാണ് തങ്ങളുടേതാണെന്ന് - മലബാർ ബീ കീപ്പേഴ്‌സ് അവകാശപ്പെട്ടതെന്ന് ഇരിട്ടി കല്ലു വയൽ സ്വദേശി പരിക്കൻ വീട്ടിൽ കെ.വി.രാജൻ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
താൻ വർഷങ്ങൾക്കു മുൻപേ നടത്തിയകണ്ടുപിടുത്തം തങ്ങളുടെ തെന്ന് അവകാശപ്പെട്ടാണ് മലബാർ ബീ കീപ്പേഴ്‌സിലെ അംഗമായ മുഴപ്പിലങ്ങാട് സ്വദേശി ഹരിദാസ് മികച്ച തേനീച്ച കർഷകർക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയതെന്നും ഖാദി ബോർഡ് അവാർഡ് തിരിച്ചെടുക്കണമെന്നും കെ.വി.രാജൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തേനീച്ച കൂടുകളുടെ ബ്രൂഡ് ചേമ്പറിൽ ഫംഗസ് പ്രവേശിക്കുന്നതിലൂടെ കൂട്ടിലെ താപനിലയിൽ ഉണ്ടാകുന്ന വ്യതിയാനമാണ് 'രോഗത്തിന് കാരണമെന്നാണ് രാജൻ കണ്ടെത്തിയത്. കൂടുകളിലെ പഴക്കം ചെന്ന റാതലിൽ ആണ് ഫംഗസ് ആക്രമണമുണ്ടാകുന്നത്. മുട്ട വിരിഞ്ഞ് തേനീച്ച പ്രായം എത്തുംമുമ്പെ ഉണ്ടാകുന്ന ഫംഗസ് ആക്രമണം കൂട്ടിലെ താപനില ഇരട്ടിപ്പിക്കുന്നതിനാൽ കുഞ്ഞുങ്ങൾ അപ്പടി ചത്തൊടുങ്ങും തേനീച്ച രോഗത്തിന്റെ ശാസ്ത്രീയവശം ഇതാണെന്ന് കണ്ടെത്തി രോഗബാധയേൽക്കാതിരിക്കാൻ മറ്റൊരു കൂട്ടിൽ നിന്ന് ശേഖരിച്ചറാതൽ വൃത്തിയാക്കിയ കൂട്ടിലെ ബ്രൂഡ് ചേമ്പറിൽനിക്ഷേപിച്ചാൽ പിന്നീട് കൂട്ടിൽ ഉൽപ്പാദിപ്പിക്കുന്ന റാതൽ ഫംഗസ് ബാധയെ അതിജീവിക്കുമെന്നും രാജൻ പറയുന്നു. തന്റെ ഈ കണ്ടെത്തലാണ് മലബാർ ബീ കീപ്പേഴ്‌സ് സ്വന്തമാക്കി അംഗീകാരം നേടിയതെന്നും ബീ കീപ്പേഴ്‌സിലെ അംഗമായ ഹരിദാസ് മികച്ച തേനീച്ച കർഷകനുള്ള ദേശീയ അവാർഡ് കരസ് സ്ഥമാക്കിയതെന്നും അതിനാൽ അവാർഡ് തിരിച്ചെടുക്കണമെന്നുമാണ് രാജന്റ ആവശ്യം
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്