- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിമാൻഡ് ചെയ്ത മാവോയിസ്റ്റ് നേതാക്കളെ വിയ്യൂരിലേക്ക് മാറ്റി; ബി ജി കൃഷ്ണമൂർത്തിയെയും സാവിത്രിയെയും റിമാൻഡ് ചെയ്തത് ഡിസംബർ 9 വരെ

തലശേരി:വയനാട് അതിർത്തിയിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കളായ ബി ജി കൃഷ്ണമൂർത്തി, സാവിത്രി എന്നീ മാവോയിസ്റ്റ് നേതാക്കളെ തലശ്ശേരിയിലെ ജില്ലാ കോടതി ഡിസംബർ ഒൻപതു വരെ റിമാന്റ് ചെയ്തു.
പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. 2017 ൽ ഇരിട്ടികരിക്കോട്ടക്കരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കൃഷ്ണമൂർത്തി പ്രതിയായിട്ടുള്ളത്. സാവിത്രിക്കെതിരെ ആറു കേസുകളാണ് കണ്ണൂരിൽ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ അഞ്ചു കേസുകൾ കേളകം പൊലീസ് സ്റ്റേഷനിലും ഒരെണ്ണം ആറളം പൊലീസ് സ്റ്റേഷനിലുമാണ്.
മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കൽ, അനധികൃതമായി സംഘംചേരൽ, നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.ഇരിട്ടി കിളിയന്തറ കോളനികളിലെ വീടുകളിൽ ആയുധങ്ങളുമായെത്തി ഭക്ഷണ പദാർത്ഥങ്ങൾ ശേഖരിച്ചതും അമ്പായത്തോട്ടിൽ പോസ്റ്റർ പ്രചരണം നടത്തിയതും ഇവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


